കയ്പ്പ് ഉണ്ടെങ്കിലും പോഷക സമൃദ്ധമായ ഒരു പച്ചക്കറിയാണ് പാവയ്‌ക്ക. പ്രമേഹ രോഗികളാണ് പാവയ്ക്ക അധികവും കഴിയ്‌ക്കുന്നത്. ഇതിനുള്ള കാരണം അതിലെ ഇന്‍സുലിന്‍ പോലുള്ള പോളിപെപ്‌റ്റൈഡ് പി എന്ന പ്രോട്ടീനാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്‌ക്കാനും പാവയ്‌ക്ക സഹായിക്കും.
അതുപോലെ നമ്മുടെ ചർമ്മത്തിനും പാവയ്‌ക്ക കൊണ്ട് നിരവധി ഗുണങ്ങൾ ലഭിക്കും. പാവയ്‌ക്ക കഴിക്കുന്നത് മുഖക്കുരുവിനെ അകറ്റുകയും ചർമ്മത്തെ മൃദുവാക്കുകയും അണുബാധകളിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യും. ചർമ്മം കൂടുതൽ എണ്ണ ഉത്പാദിപ്പിക്കാൻ തുടങ്ങുമ്പോളാണ് മുഖക്കുരു ഉണ്ടാകുന്നത്. കൂടുതലായി എണ്ണ ഉത്പാദിപ്പിക്കുന്നത്, ചർമ്മ സുഷിരങ്ങൾ അടഞ്ഞുപോവാൻ കാരണമാവുകയും അത് മുഖക്കുരു വർദ്ധിപ്പിക്കുകയും ചെയും.
അതുമാത്രമല്ല ഇത്തരത്തിൽ ചർമ്മ സുഷിരങ്ങൾ അടഞ്ഞു പോകുമ്പോൾ, ഇത് ചൊറിച്ചിലും ചുണങ്ങും പോലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നു. ഇവ എളുപ്പത്തിൽ ചർമ്മത്തിലുടനീളം വ്യാപിക്കാനുള്ള സാധ്യത ഏറെയാണ്. മുഖക്കുരു ഉണ്ടായതിനുശേഷം ചർമ്മത്തിൽ ആഴത്തിലുള്ള പാടുകൾ ഉണ്ടാകുന്നത് സാധാരണയാണ്. കയ്പക്ക കഴിക്കുന്നത് ചർമ്മത്തെ ഇത്തരം പ്രശ്നങ്ങൾക്കെല്ലാം പ്രതിവിധിയാണ്. കയ്പക്ക ജ്യൂസ് കഴിക്കുന്നതിന്റെ ഏറ്റവും മികച്ച ഗുണമെന്തെന്നാൽ ഇത് ചർമ്മത്തെ ചെറുപ്പവും, മനോഹരവുമാക്കി മാറ്റുന്നു.
പാവയ്‌ക്കയിലുളള ആന്റി മൈക്രോബിയല്‍, ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ രക്തം ശുദ്ധമാക്കാനും സഹായിക്കും. പാവയ്‌ക്ക ദിവസവും കഴിക്കുന്നത് ചര്‍മ്മ രോഗങ്ങള്‍ക്കും നല്ലതാണ്. ചർമ്മരോഗങ്ങളായ എക്സിമ, സോറിയാസിസ്, അതുപോലെ തന്നെ നിങ്ങളെ എളുപ്പത്തിൽ ബാധിക്കാൻ സാധ്യതയുള്ള പലതരം ഫംഗസ് അണുബാധകളേയും ചികിത്സിക്കാൻ ഈ പച്ചക്കറി നല്ലതാണ്. പാവയ്‌ക്ക ദ്രാവക രൂപത്തിലോ അല്ലെങ്കിൽ നിങ്ങളുടെ പതിവ് ഭക്ഷണത്തോടൊപ്പം കറികളായോ കഴിക്കാം.
ആരോഗ്യകരമെന്ന് പറയുമെങ്കിലും പാവയ്‌ക്ക അമിതമായി കഴിച്ചാൽ അത് പ്രശ്നമായി മാറും. കൂടുതൽ കഴിക്കുന്നവരിൽ ഛർദ്ദി, വയറിളക്കം, കടുത്ത രക്ത സ്രാവം, ഗർഭം അലസൽ, കരൾ രോഗങ്ങൾ എന്നിവയ്‌ക്ക് സാധ്യതയുണ്ട്.
















Comments