ഡബ്യൂഡബ്യൂ ഇ ചരിത്രത്തിൽ ഏറ്റവുമധികം ലോക ചാമ്പ്യൻഷിപ്പ് വിജയിച്ച എക്കാലത്തെയും മികച്ച പ്രൊഫഷണൽ ഗുസ്തിക്കാരിൽ ഒരാളാണ് ജോൺ സീന. ഹോളിവുഡ് സിനിമകളിലെ ഒരു പ്രധാന താരം കൂടിയാണ് ഇദ്ദേഹം. 2006 ൽ ഇറങ്ങിയ ദി മറൈൻ എന്ന ചിത്രത്തിൽ നായകനായാണ് സിനിമയിൽ അരങ്ങേറിയത്. .ഗുസ്തിയിലായാലും താരത്തിന്റെ സിനിമകൾക്കായാലും നിരവധി ആരാധകരാണ് ലോകമെമ്പാടുമുള്ളത്. ഇന്ത്യയിലും നിരവധി ആരാധകരുള്ള താരമാണ് ജോൺസിന.
ഇപ്പോഴിതാ പ്രിയപ്പെട്ട താരത്തിനെ കണ്ട സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടൻ കാർത്തി. ഇരുവരും കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങളും താരം സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്. ഹൈദരാബാദിലെ ഡബ്യൂഡബ്യൂഇ സ്‌പെക്ടക്കിളിൽ വച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഫാൻ ബോയ് ചിത്രം പങ്കുവെച്ച താരം ഒരു കുറിപ്പും ചേർത്തു.
‘ജോൺ സീനയെ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. എന്നോട് കാണിച്ച ഊഷ്മളതയ്‌ക്ക് നന്ദിയുണ്ട്. കുറച്ച് മിനുട്ടുകൾക്കുള്ളിൽ തന്നെ ആരുമായി അടുപ്പം സ്ഥാപിക്കുന്ന താങ്കളുടെ കഴിവ് അതിശയകരമാണ്. താങ്കളുടെ സിഗ്‌നേച്ചർ മുദ്രവാക്യമായ ഹസിൽ ലോയൽറ്റി റെസ്‌പെക്റ്റ് ഇതെല്ലാം എനിക്കും അനുഭവപ്പെട്ടു’. എന്നായിരുന്നു താരത്തിന്റെ കുറിപ്പ്.
16 തവണ ലോക ചാമ്പ്യനും 13 തവണ ഡബ്യൂഡബ്യൂഎഫ് ചാമ്പ്യനും, മൂന്ന് തവണ ലോക ഹെവിവെയ്റ്റ് ചാമ്പ്യനും . അഞ്ച് തവണ ഡബ്യൂഡബ്യൂഇ യുണൈറ്റഡ് സ്റ്റേറ്റ്സ് ചാമ്പ്യൻ , രണ്ട് തവണ ഡബ്യൂഡബ്യൂഇ ടാഗ് ടീം ചാമ്പ്യൻ , രണ്ട് തവണ വേൾഡ് ടാഗ് ടീം ചാമ്പ്യൻ , രണ്ട് തവണ റോയൽ റംബിൾ ജേതാവ്, ഒരു തവണ മണി ഇൻ ബാങ്ക് ജേതാവ്. ഡബ്യൂഡബ്യൂഇ പ്രധാന പരിപാടിയായ റെസിൽമാനിയ ഉൾപ്പെടെ നിരവധി പ്രധാന ഡബ്ല്യുഡബ്ല്യുഇ പേ-പെർ വ്യൂ ഇവന്റുകളിലും ജോൺ സീന വിജയിച്ചിട്ടുണ്ട്.
അതേസമയം മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവനാണ് കാർത്തിയുടെതായി അവസാനം പ്രദർശനത്തിനെത്തിയ ചിത്രം. രാജു മുരുഗൻ സംവിധാനം ചെയ്യുന്ന ജപ്പാൻ, ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൈതി 2 അടക്കം അണിയറയിൽ കാർത്തിയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.
Comments