അന്താരാഷ്‌ട്ര ബഹിരാകാശ സഞ്ചാരികളുമായി വിദ്യാർത്ഥികൾക്ക് സംവദിക്കുന്നതിനുള്ള അവസരമൊരുക്കി നാസ. നോർത്ത് കരോലിനയിലെയും റോഡ് ഐലൻഡിലെും വിദ്യാർത്ഥികൾക്കാണ് അവസരം. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ യാത്രികരുമായി സംസാരിക്കാനുള്ള അവസരമാണുള്ളത്. രണ്ട് തവണയായാണ് ബഹിരാകാശത്ത് നിന്നും ഭൂമിയിലേക്കുള്ള കോളുകൾ ക്രമീകരിച്ചിരിക്കുന്നത്.
ഇത് സെപ്റ്റംബർ 13, 14 തീയതികളിലാണ് നടക്കുക. ഈ ദിവസങ്ങളിൽ നാസ ടെലിവിഷനിലും നാസ ആപ്പിലും ഏജൻസിയുടെ വെബ്സൈറ്റിലും ഇത് സംപ്രേഷണം ചെയ്യും. സെപ്റ്റംബർ 13 ബുധനാഴ്ച രാവിലെ 11.05-ന് നാസയുടെ ബഹിരാകാശ യാത്രികൻ ഫ്രാങ്ക് റൂബിയോയും ആൻഡ്രിയാസ് മൊഗാൻസനും വിദ്യാർത്ഥികളുമായി സംസാരിക്കും. മുൻകൂട്ടി തയാറാക്കിയ ചോദ്യങ്ങൾക്കാകും മറുപടി നൽകുക.
വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രചോദനം നൽകുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് ഇത്തരത്തിൽ ഒരു നീക്കം. സെപ്റ്റംബർ 14 വ്യാഴായ്ച ജാസ്മിൻ മൊഗ്ബലിയും റൂബിയോയും വിദ്യാർത്ഥികളുമായി സംവദിക്കുന്നതായിരിക്കും.
















Comments