ന്യൂഡൽഹി: ജി20 വേദിയിലും ചന്ദ്രയാൻ. ഇന്ത്യയുടെ അഭിമാനനായ ചന്ദ്രയാൻ മധുബനി ചിത്രങ്ങളുമായി ദേശീയ പുരസ്‌കാര ജേതാവ് ശാന്തി ദേവി. ഭാരത് മണ്ഡപത്തിലെ ജി 20 ആർട്ട് ആന്റ് ക്രാഫ്റ്റ് എക്സിബിഷൻ പവലിയനിലാണ് മധുബനി അവതരിപ്പിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ തങ്ങളെ ജി 20 ലേക്ക് ക്ഷണിച്ചപ്പോൾ ആദ്യം ഓർത്തത് ചന്ദ്രയാനാണെന്ന് ശാന്തിദേവി പറഞ്ഞു. മുൻപ് ഇതിന്റെ ചിത്രങ്ങൾ പത്രങ്ങളിൽ കണ്ടു അതിനാലാണ് ഇപ്പോൾ ഇത് ജി20യുൽ അവതരിപ്പിച്ചതെന്നും ശാന്തി ദേവി കൂട്ടിച്ചേർത്തു.
‘താൻ ആദ്യമായി ചന്ദ്രയാന്റെ ചിത്രങ്ങൾ കാണുന്നത് മാദ്ധ്യമങ്ങളിലാണ്. സർക്കാൻ തങ്ങളെ ജി 20 ലേക്ക് ക്ഷണിച്ചപ്പോൾ മനസ്സിൽ ആദ്യം വന്നത് ചന്ദ്രയാനാണ്. ഇത്തവണ എന്തുകൊണ്ട് അതിന്റെ ചിത്രങ്ങൾ ചെയ്തു കൂടാ എന്നാണ് ചിന്തിച്ചത്. തന്നെ ഇവിടേക്ക് ക്ഷണിച്ചതിലും എത്താൻ സാധിച്ചതിലും നന്ദിയുണ്ട്’ – ശാന്തി ദേവി പറഞ്ഞു.
ശാന്തി ദേവി ചെറുപ്പം മുതൽ തന്നെ ചിത്രങ്ങൾ വരയ്‌ക്കും നിലവിൽ മധുബനി ചിത്രകല പഠിപ്പിക്കാൻ ഒരു സ്‌കൂൾ നടത്തുകയാണ് ശാന്തി ദേവി. ബീഹാറിലെ ശാന്തി ദേവിയെപ്പോലുള്ള നിരവധി സ്ത്രീകളെ സാമ്പത്തികമായി സ്വതന്ത്രരാക്കാൻ പ്രാപ്തരാക്കാൻ മധുബനി കല സഹായിച്ചു.
















Comments