ന്യൂയോർക്ക്: കരിയറിലെ ആദ്യ യുഎസ് ഓപ്പൺ ഫൈനലിൽ പ്രവേശിച്ച് അമേരിക്കൻ താരം കൊക്കോ ഗാഫ്. സെമിയിൽ ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന മുക്കോവയെ സെമി ഫൈനലിൽ 6-4, 7-5 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് കൊക്കോ ഫൈനലിൽ പ്രവേശിച്ചത്. സെറീന വില്യംസിന് ശേഷം യുഎസ് ഓപ്പൺ ഫൈനലിലെത്തുന്ന ആദ്യ അമേരിക്കൻ കൗമാരതാരമെന്ന റെക്കോർഡും ഇതോടെ താരത്തിന്റെ പേരിലായി.
സെമിഫൈനൽ മത്സരത്തിനിടെ വിവാദങ്ങൾക്കും സ്റ്റേഡിയം സാക്ഷിയായി. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം വസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കാലാവസ്ഥാ വ്യതിയാന പ്രതിഷേധക്കാർ സെമി ഫൈനൽ മത്സരം തടസപ്പെടുത്തി. കോർട്ടിലേയ്‌ക്ക് ഇറങ്ങി പ്രതിഷേധിക്കാൻ ഇക്കൂട്ടർ ശ്രമിച്ചതോടെ മത്സരം നിർത്തിവെയ്‌ക്കേണ്ടി വന്നു.തുടർന്ന് സുരക്ഷാ ജീവനക്കാരും പോലീസും ചേർന്ന് പ്രതിഷേധക്കാരെ ഗാലറിയിൽ നിന്ന് മാറ്റിയ ശേഷമാണ് മത്സരം പുനരാരംഭിച്ചത്.
















Comments