ജി20 നയപ്രഖ്യാപനത്തിൽ ഇന്ത്യ 100 ശതമാനം സമവായം കൈവരിച്ചതായി ജി20 ഷെർപ്പ അറിയിച്ചത് ഏറെ അഭിമാനകരമായ കാര്യമാണ്. ചർച്ചകളിൽ സമവായം കൈവരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. റഷ്യ-യുക്രെയ്ൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു സമവായ പ്രസ്താവന അവതരിപ്പിക്കാൻ 200 മണിക്കൂറോളം തുടർച്ചയായ ചർച്ചകൾ ആവശ്യമായിരുന്നുവെന്ന് ജി20- ഷെർപ്പ അമിതാഭ് കാന്ത് പറഞ്ഞിരുന്നു.
ഈ അവസരത്തിൽ അമിതാഭ് കാന്തിന് അഭിനന്ദനം അറിയിക്കുകയാണ് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ഐഎഎസ് തിരഞ്ഞെടുത്തപ്പോൾ ഐഎഫ്എസിന് നഷ്ടമായത് ഒരു മികച്ച നയതജ്ഞ്രനെയാണ്. ചൈനയും റഷ്യയുമായി ചർച്ചകൾ അവസാനിച്ചത് ഉച്ചകോടിയുടെ തലേ രാത്രി മാത്രമായിരുന്നുവെന്ന് അമിതാഭ് കാന്ത് തന്നെ പറയുന്നു. ഇന്ത്യയുടെ അഭിമാന നിമിഷമാണ് ഇത്- ശശി തരൂർ എക്‌സിൽ കുറിച്ചു.
Well done @amitabhk87! Looks lile the IFS lost an ace diplomat when you opted for the IAS! “Negotiated with Russia, China, only last night got final draft,” says India’s G20 Sherpa on ‘Delhi Declaration’ consensus.
A proud moment for India at G20! https://t.co/9M0ki7appY— Shashi Tharoor (@ShashiTharoor) September 9, 2023
സമവായം കൈവരിക്കാനായി ചർച്ചകളുടെ പരമ്പരകളാണ് നടത്തിയതെന്ന് ഷെർപ്പ പറഞ്ഞു. ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളെ ഒപ്പം ചേർക്കാനായി നിർത്താതെ 200 മണിക്കൂറുകൾ വരെ ചർച്ചകൾ സംഘടിപ്പിച്ചു. ബ്രസീൽ,ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ ശക്തമായ പിന്തുണയും ജി20 നയപ്രഖ്യാപന പ്രസ്താവനയ്‌ക്ക് ഉത്തേജനം നൽകി. ഉച്ചകോടിയുടെ തലേരാത്രിയാണ് ഇന്ത്യ ജി20 രാജ്യങ്ങൾക്ക് നയപ്രഖ്യാപനത്തിന്റെ അന്തിമ രൂപരേഖ അയച്ച് നൽകിയത്. നീണ്ട ചർച്ചകളുടെ ഫലമാണ് നയപ്രഖ്യാപനമെന്നും പൂർണ അഭിപ്രായ ഐക്യം കൈവരിച്ചത് അഭിമാനകരവുമാണ്.
ജോയിന്റ് സെക്രട്ടറിമാരായ ഈനം ഗംഭീറും കെ നാഗരാജ് നായിഡുവും ഉൾപ്പെടെയുള്ള നയതന്ത്രജ്ഞരുടെ സംഘം 300 ഉഭയകക്ഷി യോഗങ്ങൾ നടത്തുകയും 15 ഡ്രാഫ്റ്റുകൾ ലോകനേതാക്കളുമായി പങ്കുവെക്കുകയും ചെയ്തു.ജി20-യിലെ ഏറ്റവും സങ്കീർണ്ണമായ ഭാഗം ഭൗമരാഷ്‌ട്രീയത്തിൽ സമവായം കൊണ്ടുവരികയായിരുന്നു. റഷ്യ-യുക്രെയ്ൻ വിഷയത്തിൽ സമവായം ഉറപ്പാക്കാനായി 200 മണിക്കൂർ നീണ്ട ചർച്ചകളും 300 ഉഭയകക്ഷി യോഗങ്ങളും 15 ഡ്രാഫ്റ്റുകളും നടത്തിയതായും കാന്ത് പറഞ്ഞു.
















Comments