യശസുയർത്തി 'ടീം മോദി'; സംയുക്ത സമവായത്തിന് പിന്നിൽ പ്രവർത്തിച്ച കരുത്തുറ്റ നയതന്ത്രജ്ഞർ ഇവർ 
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യശസുയർത്തി ‘ടീം മോദി’; സംയുക്ത സമവായത്തിന് പിന്നിൽ പ്രവർത്തിച്ച കരുത്തുറ്റ നയതന്ത്രജ്ഞർ ഇവർ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2023, 12:57 pm IST
FacebookTwitterWhatsAppTelegram

ജി 20 രാജ്യങ്ങൾ ഭാരതത്തിന്റ കുടയ്‌ക്ക് കീഴിൽ ഒന്നിക്കുമ്പോൾ ഭഗീരഥ യത്‌നത്തിന് പിന്നിൽ പ്രവർത്തിച്ചത് നാല് നയതന്ത്രജ്ഞർ. ജി20 ഷെർപ്പ അമിതാഭ് കാന്ത്, അഡീഷണൽ സെക്രട്ടറി അഭയ് ഠാക്കൂർ,ജോയിന്റ് സെക്രട്ടറിമാരായ ഈനം ഗംഭീർ, നാഗരാജ് നായിഡു കാകനൂർ എന്നിവരാണ് ജി20-യ്‌ക്കായി അക്ഷീണം പ്രവർത്തിച്ചവർ.  നാലംഗ സംഘം സെപ്റ്റംബർ മൂന്ന് മുതൽ അംഗരാജ്യങ്ങളുമായി നടത്തിയ നിരന്തര ചർച്ചകളും പ്രവർത്തനങ്ങളുമാണ് ജി20 ഉച്ചകോടിക്ക് കരുത്ത് പകർന്നത്.

ജി20 ഷെർപ്പയുടെയുടെയും മന്ത്രിമാരുടെയും പ്രവർത്തനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.’ഞങ്ങളുടെ ടീമിന്റ കഠിനാധ്വാനം കാരണം,ന്യൂഡൽഹി ജി 20 നേതാക്കളുടെ ഉച്ചകോടി പ്രഖ്യാപനത്തിൽ സമവായം രൂപപ്പെട്ടു,ഈ നേതൃത്ത്വ പ്രഖ്യപനം സ്വീകരിക്കാനാണ് എന്റ നിർദ്ദേശം’ -പ്രധാനമന്ത്രി പറഞ്ഞു.

അഡീഷണൽ സെക്രട്ടറി അഭയ് ഠാക്കൂർ, ഇന്ത്യയുടെ ജി20 ഷെർപ്പ അമിതാഭ് കാന്തിന്റെ രണ്ടാം നമ്പർ സൗസ്-ഷെർപ്പയാണ്. മൗറീഷ്യസിലും നൈജീരിയയിലും ഇന്ത്യയുടെ പ്രതിനിധിയായാണ് അദ്ദേഹം.  വിദേശകാര്യ മന്ത്രിയുടെ ഓഫീസിൽ ഡയറക്ടറായും ഠാക്കൂർ പ്രവർത്തിച്ചിട്ടുണ്ട്.  റഷ്യൻ സ്പീക്കറായ അദ്ദേഹം പരിശീലനത്തിന്റെ ഭാഗമായി ഭാഷ പഠിച്ചു. ഇത് ഇത്തവണ ഉപയോഗപ്രദമായി.

ജോയിന്റ് സെക്രട്ടറി നാഗരാജ് നായിഡു കാക്കനൂരാണ് ടീമിലെ ചൈനീസ് സ്പീക്കർ. യുക്രെയ്ൻ സംഘർഷങ്ങൾക്കിടയിൽ ഒരു പ്രധാന ചർച്ചക്കാരനായ നായിഡു, യുഎൻ ജനറൽ അസംബ്ലിയുടെ 76-ാമത് സെഷന്റെ പ്രസിഡന്റിന്റെ ഷെഫ് ഡി കാബിനറ്റ് എന്ന നിലയിൽ ശക്തമായ ബഹുമുഖ അനുഭവമുണ്ട്. ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യയുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധിയായിരുന്നു അദ്ദേഹം, യോഗയിൽ വിദഗ്ധനായതിനാൽ യോഗ ദിനാചരണങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.

ഫ്‌ലെച്ചർ സ്‌കൂൾ ഓഫ് ലോ ആൻഡ് ഡിപ്ലോമസിയിൽ നിന്ന് ബിരുദാന്തരബിരുദം നേടിയ നാഗരാജ് നായിഡു കാക്കനൂരാൻ ചൈനീസ് ഭാഷ ഭംഗിയായി കൈകാര്യം ചെയ്യുന്ന ആളാണ്.ബെയ്ജിംഗ്,ഹോങ്കോംഗ്,ഗ്വാങ്ഷൗ എന്നിവിടങ്ങളിൽ സേവനം അനുഷ്ടിച്ചിരുന്നു. എംഇഎയുടെ വെസ്റ്റ് ഡിവിഷൻ തലവനായിരുന്ന ഇദ്ദേഹം യുകെ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, സ്‌പെയിൻ എന്നീ ജ7 രാജ്യങ്ങളുടെ ചുമതല വഹിച്ചിരുന്നു.

ടീമിലെ ഏക വനിത ഓഫീസറായ ഈനം ഗംഭീർ ജി 20 ജോയിന്റ് സെക്രട്ടറിയും 2005 ബാച്ചിലെ ഐഎഫ്എസ് ഓഫീസറുമാണ്. മെക്‌സിക്കോയും അർജന്റീനയും ഉൾപ്പെടെ ലാറ്റിനമേരിക്കയിലെ എംബസികളിലും ഗംഭീർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്പാനിഷ് ഭാഷയിൽ പ്രാവീണ്യമുള്ള അവർ പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളുമായി  ബന്ധപ്പെട്ട വിഷയങ്ങളിൽ 2011 മുതൽ 2016 വരെഡൽഹിയിൽ പ്രവർത്തിച്ചു. ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം ദൗത്യത്തിലും അവർ സേവനമനുഷ്ഠിച്ചു.

ഇരട്ട ബിരുദാനന്തര ബിരുദധാരിയാണ് ഈനം ഗംഭീർ. ഡൽഹി സർവകലാശാലയിൽ നിന്ന് ഗണിതത്തിലും ജനീവ സർവകലാശാലയിൽ നിന്ന് അന്താരാഷ്‌ട്ര സുരക്ഷയിലും മാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുണ്ട് ഇന്ത്യയുടെ അഭിമാന വനിത. ഇതിന് പുറമേ  സാഹിത്യമേഖലയിലും സ്ഥിരം സാന്നിധ്യമാണ് ഇവർ. സ്പാനിഷ്, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ കവിതകളും എഴുതുന്നുണ്ട്.

2005 ബാച്ചിലെ തന്നെ മറ്റൊരു ഐഎഫ്എസ് ഓഫീസറായ ആഷിഷ് സിൻഹയാണ് സംഘത്തിലെ മറ്റൊരാൾ.  സ്പാനിഷ് ഭാഷയിൽ പ്രാവീണ്യമുള്ളയാളാണ് ഇദ്ദേഹം. മാഡ്രിഡ്, കാഠ്മണ്ഡു, ന്യൂയോർക്ക്, നെയ്റോബി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രിയുടെ ഓഫീസിലും പാക്കിസ്താന്റെ ഡെസ്‌ക് ഓഫീസറായും പ്രവർത്തിച്ചു. ജി20 ജോയിന്റ് സെക്രട്ടറിയാകുന്നതിന് മുൻപ്, കഴിഞ്ഞ ഏഴ് വർഷമായി അദ്ദേഹം ഇന്ത്യക്കായി ബഹുമുഖ സംഘടനകളിൽ ചർച്ച നടത്തിയിരുന്നു. ഇവരുടെ നേതൃത്വത്തിൽ നടത്തിയ ശക്തമായ ചർച്ചകളുടെ ആകെ തുകയാണ് ജി20 സംയുക്ത നയപ്രഖ്യാപനം.

Tags: G20G20 Summitnew delhi Declarationbrilliant officers
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies