തിരുവനന്തപുരം: വീടിന്റെ ടെറസിൽ നടത്തിയ കഞ്ചാവ് കൃഷി എക്‌സൈസ് സംഘം പിടികൂടി. കാട്ടാക്കടയിലാണ് സംഭവം. കരുവിലാഞ്ചി സ്വദേശി വി.ഷൈജുവിന്റെ വീടിന്റെ ടെറസിൽ നിന്നാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്.
ഗ്രോ ബാഗിനുള്ളിൽ വളർത്തിയ നാല് ചെടികളാണ് എക്‌സൈസ് ഇൻസ്‌പെക്ടർ വി.എൻ.മഹേഷും സംഘവും നടത്തിയ പരിശോധനയിൽ പിടികൂടിയത്. പരിശോധന നടത്തുന്നതിനിടെ ഷൈജു ഓടി രക്ഷപ്പെട്ടു. ഇയാൾക്കെതിരേ എൻ.ഡി.പി.എസ് കേസെടുത്തതായി എക്‌സൈസ് ഇൻസ്‌പെക്ടർ അറിയിച്ചു.
















Comments