ചരിത്രത്തിന്റെ ഏടിലെ കറുത്ത ദിനം; അൽ-ഖ്വയ്ദ ഭീകരർ ചാമ്പലാക്കിയത് 3000-ത്തിലധികം ജീവനുകളെ; 9/11 ഭീകരാക്രമണത്തിന് ഇന്ന് 22 വയസ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ചരിത്രത്തിന്റെ ഏടിലെ കറുത്ത ദിനം; അൽ-ഖ്വയ്ദ ഭീകരർ ചാമ്പലാക്കിയത് 3000-ത്തിലധികം ജീവനുകളെ; 9/11 ഭീകരാക്രമണത്തിന് ഇന്ന് 22 വയസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2023, 09:34 am IST
FacebookTwitterWhatsAppTelegram

ലോകത്തെ ഞെട്ടിച്ച നെഞ്ചിടിപ്പിക്കുന്ന ദിനമാണ് സെപ്റ്റംബർ 11. ഇന്നും തിരിച്ചറിഞ്ഞിട്ടില്ലാത്ത 3,000-ത്തിലധികം ജീവനുകളെ കാർന്നെടുത്ത ഭീകരാക്രമണത്തിനാണ് അമേരിക്ക, കഴിഞ്ഞ 22 വർഷങ്ങൾക്ക് മുൻപ് ഈ ദിവസത്തിൽ സാക്ഷ്യം വഹിച്ചത്. ലോകത്തെ ഏറ്റവും സുരക്ഷിത ഇടമാണ് അമേരിക്ക എന്ന വിശേഷിപ്പിച്ചിരുന്ന കാലത്താണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ അൽ-ഖ്വയ്ദ ഭീകരർ ആക്രമണം നടത്തിയത്.

ന്യൂയോർക്കിൽ അംബരചുംബിയായി നിന്നിരുന്ന വേൾഡ് ട്രേഡ് സെന്ററിന്റെ നോർത്ത്, സൗത്ത് ടവറുകളിലേക്കും പെൻസിൽവാനിയയിലെ ഒരു തുറന്ന മൈതാനത്തുമാണ് വിമാനങ്ങൾ തകർന്നുവീണത്. അമേരിക്കൻ വിമാനം ഇടിച്ചിറങ്ങിയപ്പോൾ വിമാനപകടമെന്നാണ് ആദ്യം കരുതിയതെങ്കിലും വീണ്ടും വിമാനം ഇടച്ചിറങ്ങിയപ്പോഴാണ് ആക്രമണം ആണെന്ന് മനസിലായത്.

ബോസ്റ്റൺ വിമാനത്താവളത്തിലേക്ക് പറന്നുയർന്ന അമേരിക്കൻ എയർലൈൻസ് ഫ്ളൈറ്റ് 11, യുണൈറ്റഡ് എയർലെൻസ് ഫ്ളൈറ്റ് 175 എന്നീ രണ്ട് വിമാനങ്ങൾ ഭീകരർ റാഞ്ചുകയായിരുന്നു. രാവിലെ പറന്നുയർന്ന എഎ11 ഏതാണ്ട് ഒരുമണിക്കൂറിനുള്ളിൽ വേൾഡ് ട്രേഡ് സെന്ററിന്റെ വടക്കുഭാഗത്തുള്ള ടവറിന്റെ 80-ാം നിലയിലേക്ക് ഇടിച്ചു കയറി. നിമിഷങ്ങളുടെ വ്യത്യാസത്തിൽ യുഎ175 തെക്കേ ടവറിന്റെ അറുപതാം നിലയിലേക്കും ഇടിച്ചുകയറി. രാവിലെ 8.20-ന് ഡലസ് വിമാനത്താവളത്തിൽ നിന്നും പറന്ന അമേരിക്കൻ എയർലൈൻസ് ഫ്‌ളൈറ്റ് വിമാനവും ഭീകകർ റാഞ്ചി. മണിക്കൂറുകൾക്കകം പെന്റഗണിന്റെ പടിഞ്ഞാറ് ഭാഗത്ത് ഇടിച്ചിറങ്ങുകയായിരുന്നു. എന്നാൽ ന്യൂവേക്ക് വിമാനത്താവളത്തിൽ നിന്ന് റാഞ്ചിയ വിമാനം യാത്രക്കാരുടെ ചെറുത്ത് നിൽപ്പിൽ പാടത്ത് ഇടിച്ചിറങ്ങി. നാല് വിമാനങ്ങൾ തകർന്ന് മരിച്ചത് 2,997 പേരാണ്. വേൾഡ് ട്രേഡ് സെന്ററിൽ ആകെ 2,753 പേരും പെന്റഗണിൽ 184 പേരും പെൻസിൽവാനിയയിൽ 40 പേരും മരിച്ചു. ഇതിന് പുറമേ 19 അൽ-ഖ്വയ്ദ ഭീകരരും കൊല്ലപ്പെട്ടു. വേൾഡ് ട്രേഡ് സെന്ററിൽ പടർന്ന തീ അണയ്‌ക്കുന്നതിടെ 343 സേനാംഗങ്ങളും മരണത്തിന് കീഴടങ്ങി. അല്ലാതെയും നിരവധി പേർ മരിച്ചിട്ടുണ്ടെന്നാണ് വിവരം.

അൽ-ഖ്വയ്ദ പരിശീലനം നൽകിയ 19 ഭീകരരാണ് ആക്രമണം നടത്തിയത്.  അൽ-ഖ്വയ്ദ നേതാവ് ഒസാമ ബിൻലാദനായിരുന്നു ആക്രമണങ്ങളുടെ ആസൂത്രകൻ. ഏതാണ്ട് ഒന്നരവർഷത്തോളം അമേരിക്കയിൽ താമസിച്ചാണ് ഭീകരർ ആക്രമണത്തിന് തയ്യാറെടുത്തത്. റാഞ്ചിയെടുത്ത വിമാനം പറത്തിയ ഭീകരരിലെ നാലുപേരും വിമാനം പറത്താൻ പരിശീലനം നേടിയത് അമേരിക്കയിലെ പരിശീലന സ്‌കൂളുകളിൽ നിന്നായിരുന്നു.  പിന്നീട് 9/11 ആക്രമണത്തിന് ഉത്തരവാദികളായ അഞ്ച് അൽ-ഖ്വയ്ദ ഭീകകരെ അമേരിക്ക തടവിലാക്കി. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലുതും സങ്കീർണവുമായ ഫോറൻസിക് അന്വേഷണത്തിനൊടുവിലാണ് 3000-ത്തോളം ആളുകളുടെ ജീവനെടുത്ത ഭീരകരെ നിയമത്തിന് മുന്നിലെത്തിക്കാൻ കഴിഞ്ഞത്. 9/11 ഭീകരാക്രണത്തിന് ചുക്കാൻ പിടിച്ച ഭീകരൻ ബിൻ ലാദനെ  അമേരിക്കൻ സൈന്യം കൊലപ്പെടുത്തി മരണപ്പെട്ടവർക്ക് ആത്മശാന്തി നൽകുകയും ചെയ്തു. 2011 മെയ് രണ്ടിന് പാകിസ്താനിലെ അബട്ടാബിദിലെ ഒളിത്താവളത്തിൽ വെച്ചായിരുന്നു സൈന്യം ഭീകരനെ കൊലപ്പെടുത്തിയത്.

രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിൽ ജീവഹാനിക്ക് പുറമേ നിരവധി പേരെ രോഗികളാക്കുകയും ചെയ്തു. വിഷ പുക ശ്വസിച്ചും പരിക്കുകളേറ്റും നിരവധി പേർ ഇന്നും ജീവിതം തള്ളി നീക്കുന്നു. ഭീകരാക്രമണ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത എമർജൻസി വർക്കർമാർക്കും ക്ലീനിംഗ് ക്രൂ അംഗങ്ങൾക്കും ഇപ്പോഴും കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ അലട്ടുന്നുണ്ടെന്നാണ് കണ്ടെത്തൽ. രക്ഷപ്പെട്ടവരിൽ 45 ശതമാനത്തോളം പേർക്കും ശ്വസന സംബന്ധമായ പ്രശ്‌നങ്ങളാണ്. 16 ശതമാനത്തോളമാണ് കാൻസർ ബാധിതർ. ബാക്കിയുള്ളവരിൽ മാനസികമായ പ്രശ്‌നങ്ങളാണ് കണ്ടെത്തിയത്. ഭീകരാക്രമണത്തിനുപയോഗിച്ച വിമാനങ്ങളിൽ നിന്നുള്ള ഇന്ധനങ്ങളും വിഷ വാതകങ്ങളും കെട്ടിടങ്ങളിലെ പൊടിയും ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം മരിച്ച 40 ശതമാനം പേരെയും ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ദുരന്തം സംഭവിച്ച് രണ്ട് പതിറ്റാണ്ടിനിപ്പുറമാണ് രണ്ട് പേരുടെ മൃതദേഹം തിരിച്ചറിഞ്ഞത്. മരിച്ച 40 ശതമാനം പേരെ ഇനിയും തിരിച്ചറിയാനായിട്ടില്ല.

Tags: americaAL-QUIDA9/119/11 Attack
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies