കണ്ണൂർ: സിപിഎം നേതാവ് പി. ജയരാജന്റെ മകനെ തള്ളി സിപിഎം. സാമൂഹ്യമാദ്ധ്യമം ഉപയോഗിച്ച് ജെയിൻരാജ് ഡിവൈഎഫ്ഐ നേതാക്കളെ അപകീർത്തിപ്പെടുത്തുന്നുവെന്ന് പാർട്ടി വിമർശിച്ചു. രാഷ്‌ട്രീയ എതിരാളികൾക്ക് പ്രസ്ഥാനത്തെ താറടിക്കാൻ അവസരം ഒരുക്കി കൊടുക്കുകയാണെന്നും സിപിഎം പാനൂർ ഏരിയ കമ്മിറ്റിയുടെ പ്രസ്ഥാവനയിൽ പറയുന്നു. കഴിഞ്ഞദിവസം രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയതിന് പിന്നാലെയാണ് സിപിഎമ്മിന്റെ പ്രതികരണവും.
സാമൂഹ്യമാദ്ധ്യമം ഉപയോഗിച്ച് ജെയിൻരാജ് ഡിവൈഎഫ്ഐ നേതാക്കളെ അപകീർത്തിപ്പെടുത്തുന്നുവെന്നും രാഷ്‌ട്രീയ എതിരാളികൾക്ക് പ്രസ്ഥാനത്തെ താറടിക്കാൻ അവസരം ഒരുക്കിക്കൊടുക്കുന്നുവെന്നും സിപിഎം പാനൂർ ഏരിയാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഡിവൈഎഫ്‌ഐ പാനൂർ ബ്ലോക്ക് സെക്രട്ടറി കിരണിനെതിരെ സാമൂഹ്യമാദ്ധ്യമങ്ങളിൽ സഭ്യമല്ലാത്ത ഭാഷയിൽ പ്രചാരണം നടത്തി എന്നാരോപിച്ചാണ് വിമർശനങ്ങളുടെ തുടക്കം.
ജെയിനിന്റെ പേര് പരാമർശിക്കാതെയുള്ള ഡിവൈഎഫ്‌ഐയുടെ വിമർശനത്തിന് പിന്നാലെ സിപിഎമ്മും രംഗത്തെത്തിയതോടെ വിഷയം കൂടുതൽ ചർച്ചയായിരിക്കുകയാണ്. സാമൂഹ്യമാദ്ധ്യമങ്ങളിലെ പരസ്യ വെല്ലുവിളികൾ നടക്കുന്നതിനിടെ സ്വർണ്ണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുമായി കിരണിന് ബന്ധമുണ്ടെന്നായിരുന്നു ജെയിൻരാജിന്റെ പോസ്റ്റിൽ പറയുന്നത്.
Comments