ശ്രീനഗർ: കാശ്മീർ താഴ്‌വരയിലെ ദേശീയപാതയിൽ ഉഗ്ര സ്‌ഫോടക വസ്തുവായ ഐഇഡി കണ്ടെത്തി. ശ്രീനഗർ-ബാരാമുള്ള ദേശീയപാതയിലാണ് ഐഇഡി സാന്നിധ്യം കണ്ടെത്തിയത്. സുരക്ഷാ സേനയാണ് ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന ഐഇഡി കണ്ടെടുത്തത്. സേനയുടെ കൃത്യമായ ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്. പിന്നീട് ഇത് നിർവീര്യമാക്കിയതായി സേന അറിയിച്ചു.
സംഭവത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം നിർത്തിവെച്ചിരുന്നു.ബോംബ് ഡിസ്‌പോസൽ സ്‌ക്വാഡ് എത്തിയാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ ഐഇഡി നശിപ്പിച്ചത്. നിയന്ത്രിത സ്‌ഫോടനത്തിന് ശേഷം ഗതാഗതം പുനഃസ്ഥാപിച്ചതായി അധികൃതർ അറിയിച്ചു. വൻ ദുരന്തം ഒഴിവായതതിന് കാണിച്ച ജാഗ്രതയ്‌ക്ക് സൈന്യത്തിനും ജമ്മു കശ്മീർ പോലീസിനും നന്ദി പറയുകയാണ് ജനങ്ങൾ.
കഴിഞ്ഞമാസം സാംഗ്പൂർ ജില്ലയിലും സമാന രീതിയിൽ ദേശീയപാതയിൽ നിന്ന് ഐഇഡി കണ്ടെത്തി നശിപ്പിച്ചിരുന്നു . ടിഫിൻ ബോക്‌സിനുള്ളിലായിരുന്നു ബോംബ് സ്ഥാപിച്ചിരുന്നത്.
Comments