ജി20 ഉച്ചകോടി വേദിയിലും ചർച്ചാ വിഷയം തന്നെയായിരുന്നു ചന്ദ്രയാനും ഇസ്രോയും. നിരവധി ലോകനേതാക്കളാണ് ചാന്ദ്രദൗത്യത്തിന് അഭിനന്ദനവും ആശംസകളുമായെത്തിയത്. കുറഞ്ഞ ചെലവിൽ നിർമ്മിച്ച ഉപഗ്രഹം നിർമ്മിച്ച ലക്ഷ്യം കൈവരിച്ച ഭാരതത്തിന് അഭിനന്ദനമറിയിക്കുകയാണ് ഐഎംഎഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ. സാമ്പത്തിക വിദഗ്ധയെന്ന നിലയിൽ ഇതിനെ വിലയിരുത്തപ്പെടുമ്പോൾ ഇന്ത്യ കൈവരിച്ചത് മികച്ച നേട്ടം തന്നെയാണെന്ന് ജോർജീവ പറഞ്ഞു.
ക്രിസ്റ്റഫർ നോളൻ സംവിധാനം നിർവ്വഹിച്ച ഇതിഹാസ സയൻസ് ഫിക്ഷൻ ചിത്രമായ ‘ഇന്റർസ്റ്റെല്ലാർ’ ഏകദേശം 1,400 കോടി ചെലവിലാണ് നിർമ്മിച്ചത്. ഇതിനോട് ഉപമിച്ചായിരുന്നു ഐഎംഎഫ് മേധാവിയുടെ പരാമർശം. സൂര്യനെ പഠിക്കാൻ അയച്ച ആദിത്യ എൽ-1ന്റെ വിക്ഷേപണത്തിലും ക്രിസ്റ്റലീന അഭിനന്ദനമറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഭാരതത്തിന്റെ ബഹിരാകാശ ദൗത്യങ്ങളിൽ അഭിമാനവും സന്തോഷവും പ്രകടിപ്പിച്ചു.
ബ്രിക്‌സ് ഉച്ചകോടി വേദിയിരുന്ന് ചന്ദ്രയാൻ-3ന്റെ സോഫ്റ്റ് ലാൻഡിംഗ് കണ്ട് അനുഭവിച്ചതിന്റെ ആഹ്ളാദമാണ് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസ പങ്കുവെച്ചത്. സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂംഗ്, മൗറീഷ്യൻ പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നൗത്തും ഇന്ത്യയെ അഭിനന്ദിച്ചു. ഇത് ഇന്ത്യയുടെ സാങ്കേതിക വൈദഗ്ധ്യം പ്രകടിപ്പിക്കുന്നുവെന്നും ‘ഭാവിയിലേക്കുള്ള ഒരു യാത്രയ്‌ക്ക്’ പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.
ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ ചന്ദ്രയാൻ-3 ചന്ദ്രന്റെ ദക്ഷിണ ധ്രുവ മേഖലയിൽ ഇറങ്ങുന്നതിന്റെ ചരിത്ര നേട്ടത്തിനും ഇന്ത്യയുടെ ആദ്യ സൗരോർജ്ജ ദൗത്യമായ ആദിത്യയുടെ വിജയകരമായ വിക്ഷേപണത്തിനും പ്രധാനമന്ത്രി മോദിയെയും ഇന്ത്യയെയും അഭിനന്ദിച്ചു. ബഹിരാകാശ പര്യവേക്ഷണത്തിലെ ശ്രദ്ധേയമായ നാഴികക്കല്ലുകൾ അടയാളപ്പെടുത്തുന്ന രണ്ട് പ്രധാന നേട്ടങ്ങൾ എന്നാണ് അദ്ദേഹം പ്രശംസിച്ചത്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, യൂണിയൻ ഓഫ് കൊമോറോസ് പ്രസിഡന്റ്, ആഫ്രിക്കൻ യൂണിയൻ ചെയർപേഴ്‌സൺ അസലി അസ്സൗമാനി എന്നിവരും ചന്ദ്രയാൻ -3 വിജയിച്ചതിന് ഇന്ത്യയെ അഭിനന്ദിച്ചു.
Comments