തിരുവനന്തപുരം: സംസ്ഥാനത്ത് ഓണം ബംബറിന്റെ വിൽപ്പന തകൃതിയിൽ. ഇതുവരെ 30 ലക്ഷത്തോളം ടിക്കറ്റ് ടിക്കറ്റ് വിറ്റഴിച്ചുവെന്നാണ് പ്രാഥമിക കണക്ക്. സമ്മാനത്തുകയുടെ എണ്ണം കൂടിയതിനാൽ ഓണം ബംബറിന് ആവശ്യക്കാരും ഏറെയാണ്. നറുക്കെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഓണം ബംബർ എടുക്കാനുള്ള തിരക്കും വർദ്ധിക്കുകയാണ്.
കഴിഞ്ഞവർഷം ഓണം ബംബർ ലഭിച്ചത് തിരുവനന്തപുരം ജില്ലയിലെ ഭഗവതി ലോട്ടറി ഏജൻസിയിലാണ് അതുകൊണ്ടുതന്നെ ഇത്തവണ ടിക്കറ്റുകൾ നേരത്തെ വിറ്റ് പോകുന്നുവെന്ന് ജീവനക്കാരും പങ്കുവെക്കുന്നു.
ഒറ്റയ്‌ക്ക് ടിക്കറ്റ് എടുക്കുന്നവരെക്കാൾ കൂടുതൽ പങ്കാളിത്തത്തോടെ ഭാഗ്യം പരീക്ഷിക്കുന്നവരാണ് ഭൂരിഭാഗവും. 25 കോടി രൂപയാണ് ഒന്നാം സ്ഥാനക്കാർക്ക് ലഭിക്കുന്ന സമ്മാനത്തുക. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്ക് ലഭിക്കും. 125 കോടി രൂപ 54 ലക്ഷം രൂപയാണ് ആകെ സമ്മാന തുകയായി വിതരണം ചെയ്യുക. അതേസമയം സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലും സർക്കാരിന്റെ പ്രതീക്ഷ ഓണം ബംബറിൽ ആണ്.
















Comments