ഭാരതം ആശ്ചര്യപ്പെടുത്തുവെന്ന് എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരേന്ദർ സെവാഗ്. ഏഷ്യാകപ്പിലെ ഇന്ത്യ- പാക് സൂപ്പർ ഫോർ പോരാട്ടത്തിലെ ഇന്ത്യൻ ഇന്നിംഗ്‌സിനെ പ്രശംസിച്ചുകൊണ്ടാണ് താരത്തിന്റെ പരാമർശം. പാകിസ്താനെതിരെ ഇന്ത്യ നേടുന്ന കൂറ്റൻ സ്‌കോറാണ് ഇന്ന് കൊളംബോയിൽ പിറന്നത്. ഇന്നത്തെ കളിയിൽ കോഹ്ലി അതിവേഗത്തിൽ 13000 റൺസ് പിന്നിടുകയും ചെയ്തു. ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച ഈ രണ്ട് നിമിഷങ്ങളെയുമാണ് വീരു പ്രശംസിച്ചത്.
‘അതിശയകരം ഭാരത്, ഇതാണ് വേണ്ടത്. കോഹ്ലി, കെഎൽ രാഹുൽ എന്നിവരെ നിങ്ങൾക്ക് പിടിച്ചുനിർത്താനാകില്ല. ഏകദിനത്തിൽ 13000 റൺസ് തികച്ച വിരാടിന് അഭിനന്ദനങ്ങൾ’ ഭാരത് വേഴ്‌സസ് പാകിസ്താൻ എന്ന ഹാഷ്ടാഗോടെയാണ് സെവാഗിന്റെ പോസ്റ്റ്.
Amazing Bharat. That’s the way to do it.
Virat Kohli and KL Rahul were unstoppable. Congratulations to Virat for 13000 ODI runs. #BHAvsPAK pic.twitter.com/w53XKjHfgJ— Virender Sehwag (@virendersehwag) September 11, 2023
“>
ഇന്ത്യയെന്ന പേര് മാറ്റി ഭാരത് എന്ന മാറ്റും എന്ന അഭ്യൂഹങ്ങൾക്കിടെയാണ് വീണ്ടും തന്റെ നിലപാട് സെവാഗ് ആവർത്തിച്ചത്. മുമ്പ് ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ജഴ്‌സിയിൽ ടീം ഭാരത് എന്ന് ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി താരം രംഗത്തെത്തിയിരുന്നു. ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് താരം ഇക്കാര്യം ആവശ്യപ്പെട്ടത്.
Comments