ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിൽ ജി20യിൽ സമവായം; നരേന്ദ്രമോദിയ്‌ക്ക് അഭിനന്ദനങ്ങൾ; പ്രശംസയുമായി മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്

Published by
Janam Web Desk

ന്യൂഡൽഹി: ഭാരതം ആതിഥേയത്വം വഹിച്ച ജി20 ഉച്ചക്കോടി പൂർണ വിജയം കൈവരിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വ പാഠവത്തെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്. സുസ്ഥിര വികസനത്തിന് നിർണായക പങ്കുവഹിക്കുന്ന ഡിജിറ്റൽ മേഖലയെ കുറിച്ച് ചർച്ച ചെയ്യുകയും സമവായത്തിലെത്തുകയും ചെയ്ത നരേന്ദ്രമോദിയെയും ജി20 ഗ്രൂപ്പിനെയും പ്രശംസിക്കുകയായിരുന്നു അദ്ദേഹം.

സുരക്ഷിതവും ആരോഗ്യകരവുമായ ഒരു ലോകത്തെ പിന്തുണയ്‌ക്കുന്നതിനുള്ള ഡിപിഐ(ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ) സാധ്യതയിൽ തനിക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനങ്ങൾ അർഹിക്കുന്നുവെന്നും ബിൽ ഗേറ്റ്സ് പറഞ്ഞു. സാമൂഹ്യ മാദ്ധ്യമമായ എക്‌സിലൂടെയായിരുന്നു പ്രശംസ. മുമ്പും ഡിജിറ്റൽ മേഖലയിലുള്ള ഭാരതത്തിന്റെ വളർച്ചയെ പ്രശംസിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു.


“>

 

ഭാരതം ലോകത്തെ ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ്. സാങ്കേതികവിദ്യ എന്നത് എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് ലോകം അറിഞ്ഞതും അറിയുന്നതും പ്രധാനമന്ത്രി നരേന്ദ്രമോദിയിലൂടെയാണ്. ജനജീവിതം സുഗമമാക്കുന്നതിനായി നിരവധി കാര്യങ്ങളാണ് അദ്ദേഹം ചെയ്യുന്നത്. പാർശ്വവത്കരിക്കപ്പെട്ടവർ പോലും ഡിജിറ്റൽ സൗകര്യങ്ങൾ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുന്നു. ഡിജിറ്റൽ വിപ്ലവത്തിന് ആരംഭം കുറിക്കുന്നത് ഭാരതമാണ്. ഡിപിഐകൾ ഭാരതത്തിൽ സൃഷ്ടിക്കുന്ന മാറ്റങ്ങൾ വളരെ വലുതാണ്. ജൻധനും ആധാറും മൊബൈൽ കണക്ടിവിറ്റിയും അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു എന്നായിരുന്നു ബിൽ ഗേറ്റ്സ് പറഞ്ഞത്.

Share
Leave a Comment