ഛണീഗഡ്: സ്ത്രീ ശാക്തീകരണത്തിന് ശക്തി പകരാൻ ഹരിയാന സർക്കാർ. വനിതാ സ്വയം സഹായ സംഘങ്ങളുടെ കീഴിൽ നിർമ്മിക്കുന്ന ഉത്പന്നങ്ങൾ രാജ്യത്ത് നടക്കുന്ന ആഭ്യന്തര, അന്തർദേശീയ വ്യാപാര മേളകളിൽ പ്രദർശിപ്പിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
നവംബർ 14 മുതൽ നടക്കുന്ന ഇന്ത്യ ഇന്റർനാഷണൽ ട്രേഡ് ഫെയറിന്റെ (ഐഐടിഎഫ്) ഹരിയാന പവിലിയനിൽ വനിതാ സംഘങ്ങൾ നിർമ്മിച്ച വിവിധ ഇനങ്ങൾ പ്രദർശിപ്പിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. തനത് ഉത്പന്നങ്ങൾ കൂടുതൽ പേരിലേക്ക് എത്തിച്ച് വിപണനം ചെയ്യുകയാണ് ലക്ഷ്യമെന്ന് ചീഫ് സെക്രട്ടറി സഞ്ജീവ് കൗശൽ വ്യക്തമാക്കി. ഇതിനായി സംഘങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐഐടിഎഫ് 2023-ൽ പ്രദർശിപ്പിക്കേണ്ട ഇനങ്ങൾ തിരഞ്ഞെടുക്കുന്നതിനായി കമ്മിറ്റി രൂപീകരിക്കും. ഏഷ്യയിലെ വലിയ വ്യാപരങ്ങളിലൊന്നായ ഐഐടിഎഫിൽ എസ്എച്ച്ജി ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിന് അനുയോജ്യമായ വേദിയാകും. സ്ത്രീകശളുടെ സാമ്പത്തിക ശാക്തീകരണം വർദ്ധിപ്പിക്കാനുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയിലേക്കുള്ള ചുവടുവെപ്പാകും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ ട്രേഡ് പ്രമോഷൻ ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന മൾട്ടി-പ്രൊഡക്ട് എക്സ്പോയായ ‘ഈസ്റ്റ് ഹിമാലയൻ എക്സ്പോ, ഗുവാഹത്തി 2023-ൽ പങ്കെ
ുക്കാനുള്ള ടിഎഫ്എഎച്ച് നിർദ്ദേശവും യോഗത്തിൽ ഭരണസമിതി അംഗീകരിച്ചതായി പ്രസ്താവനയിൽ പറയുന്നു. നവംബർ മൂന്ന് മുതൽ അഞ്ച് വരെ ഡൽഹിയിലെ പ്രഗതി മൈതാനിയിൽ നടക്കുന്ന ‘വേൾഡ് ഫുഡ് ഇന്ത്യ-2023’ പരിപാടിയിൽ ഐഐടിഎഫിന് പുറമെ ടിഎഫ്എഎച്ച് പങ്കെടുക്കും. 2024 മാർച്ചിൽ ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ‘ എഎഎച്ച്എആർ’ ഇന്റർനാഷണൽ ഫുഡ് ആൻഡ് ഹോസ്പിറ്റാലിറ്റി ഫെയർ-2024′ ൽ ഒരു സ്റ്റാളും സ്ഥാപിക്കും. ഹരിയാനയുടെ പൈതൃകവും സംസ്‌കാരവും പ്രദർശിപ്പിക്കുന്ന വേദികളാകും ഇവ.
Comments