മുന്‍ പാകിസ്താന്‍ ക്രിക്കറ്റര്‍ ഖാലിദ് ലത്തീഫിന് 12 വര്‍ഷം തടവ് ശിക്ഷ വിധിച്ച് ഡച്ച് കോടതി. രാഷ്‌ട്രീയക്കാരനായ ഗീര്‍ട്ട് വൈല്‍ഡേഴ്സിനെ കൊലപ്പെടുത്തുന്നവര്‍ക്ക് 3 ദശലക്ഷം പാകിസ്താന്‍ രൂപ ലത്തീഫ് വാഗ്ദാനം ചെയ്തിരുന്നു. വൈല്‍ഡേഴ്സിനെ കൊലപ്പെടുത്താന്‍ ആളുകളെ പ്രേരിപ്പിച്ചെന്ന കുറ്റം തെളിഞ്ഞതോടായാണ് മുന്‍ താരത്തിന് ശിക്ഷവിധിച്ചത്.
2018ല്‍ പോപ്പുലിസ്റ്റ് പാര്‍ട്ടി ഫോര്‍ ഫ്രീഡം തലവന്‍ മുഹമ്മദ് നബിയുടെ കാരിക്കേച്ചറുകള്‍ അയയ്‌ക്കാന്‍ ആളുകളോട് ആവശ്യപ്പെട്ടിരുന്നു. ഇതിനായി ഒരു കാര്‍ട്ടൂണ്‍ മത്സരവും സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊലവിളി ആഹ്വാനവുമായി ലത്തീഫ് രംഗത്തെത്തിയത്. മതനിന്ദ ആരോപിച്ചായിരുന്നു കൊലവിളി.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലായിരുന്നു കൊലവിളി, ‘ഈ മത്സരം ആസൂത്രണം ചെയ്ത ആളെ’ കൊല്ലുന്ന ആര്‍ക്കും 3 ദശലക്ഷം പാകിസ്താന്‍ രൂപ വാഗ്ദാനം ചെയ്യുന്നു. ഇനിയും കൂടുതല്‍ ഉണ്ടെങ്കില്‍, ഞാന്‍ അതും നല്‍കും.’- എന്നായിരുന്നു ലത്തീഫിന്റെ വാഗ്ദാനം.
അതേസമയം ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടെ മത്സരത്തെ പ്രകോപനപരമാണെന്ന് പറഞ്ഞ് അപലപിക്കുകയും വൈല്‍ഡേഴ്സ് സര്‍ക്കാരിന്റെ ഭാഗമല്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഒടുവില്‍ വൈല്‍ഡേഴ്‌സ് മത്സരം റദ്ദാക്കിയിരുന്നു.
പാക്കിസ്താനില്‍ താമസിക്കുന്ന ലത്തീഫ് വിചാരണ വേളയില്‍ കോടതിയില്‍ ഹാജരാകുകയോ അഭിഭാഷകനെ നിയമിക്കുകയോ ചെയ്തില്ല. വിദേശത്ത് താമസിക്കുന്ന ഡച്ചുകാരല്ലാത്ത ഒരാള്‍ക്ക് നെതര്‍ലന്‍ഡിലെ കോടതി ശിക്ഷ വിധിക്കുന്നത് ഇതാദ്യമാണെന്ന് പ്രാദേശിക മാദ്ധമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാക്കിസ്താനുമായി നെതര്‍ലന്‍ഡിന് കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാറില്ല.2017ല്‍ വാതുവയ്പ്പിന് പിടിക്കപ്പെട്ടതോടെ ടീമില്‍ നിന്ന് താരത്തെ അഞ്ചുവര്‍ഷത്തേക്ക് വിലക്കിയിരുന്നു. 2010 ഏഷ്യന്‍ ഗെയിംസില്‍ പാകിസ്താനെ നയിച്ചത് ലത്തീഫായിരുന്നു.
Comments