കോഴിക്കോട്: പി.വി. അൻവറിന്റെ പി.വി.ആർ. നാച്ചുറോ പാർക്ക് ഭാഗികമായി തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയ സർക്കാർ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ ഹർജി. പാർക്ക് തുറക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്നും പാർക്കിലെ അനധികൃത നിർമ്മാണങ്ങൾ പൊളിക്കണമെന്നുമാണ് ഹർജിയിൽ പറയുന്നത്. ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
മാത്രമല്ല യാതൊരു പഠനവും നടത്താതെ പാർക്ക് തുറന്നത് അൻവറിന്റെ സ്വാധീനത്തിൽ ആണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. വിദഗ്ധസമിതിയെ കൊണ്ട് കെട്ടിടങ്ങളുടെ സ്ഥിരത പരിശോധിച്ചില്ലെന്നും
സഹകരണ സൊസൈറ്റിയുടെ പഠന റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് പാർക്ക് തുറന്നതെന്നും ഹർജിയിൽ വിധി വരുന്നത് വരെ പാർക്കിന്റെ പ്രവർത്തനം സ്റ്റേ ചെയ്യണം എന്നുമാണ് ആവശ്യം.
















Comments