ശ്രീനഗർ: ജമ്മുവിൽ അടിസ്ഥാന സൗകര്യവികസനത്തിന് ഊന്നൽ നൽകുന്ന പദ്ധതികൾക്ക് തുടക്കം കുറിച്ച് കേന്ദ്രം. 2941 കോടി രൂപയുടെ പദ്ധതിയാണ് അതിർത്തി പ്രദേശങ്ങളിൽ നടപ്പിലാക്കുക. ജനങ്ങൾക്ക് ഉപകാരപ്രദമാകും വിധത്തിലുള്ള 90 അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് നടത്തും. 21 റോഡുകൾ, 64 പാലങ്ങൾ, തുരങ്കം, രണ്ട് എയർ സ്ട്രിപ്പുകൾ, രണ്ട് ഹെലിപ്പാഡുകൾ എന്നിവയാണ് ജമ്മുവിൽ യാഥാർത്ഥ്യമാകുക.
പ്രതിരോധ സേനയ്‌ക്ക് ഏറെ പ്രാധാന്യമുള്ളതും മേഖലയുടെ സാമൂഹിക സാമ്പത്തിക വികസനത്തിന് ഏറെ ഉത്തേജനം നൽകുന്നതും ആണ് ഈ പദ്ധതികൾ. ഭീകരപ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്ന കാശ്മീർ വാഴ് വര ഇന്ന് വികസനത്തിന്റെ പാതയിലാണ്. വളർന്ന് കൊണ്ടിരിക്കുന്ന കാശ്മീരിന് മുതൽ കൂട്ടാകും പുതിയ പദ്ധതികൾ. ഇന്ത്യയുടെ ഈ നീക്കത്തിൽ പാകിസ്താനും ചൈനയും ഏറെ ആശങ്കയോടെയാണ് നോക്കി കാണുന്നത്.
ബോർഡർ റോഡ് ഓർഗനൈസേഷന്റ 90 അടിസ്ഥാനസൗകര്യ പദ്ധതികളുടെ ഉദ്ഘാടനത്തിനും നോർത്ത് ടെക് സിമ്പോസിയത്തിൽ പങ്കെടുക്കാനുമായാണ് പ്രതിരോധമന്ത്രി ജമ്മുവിലെത്തിയത്. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച പ്രതിരോധ ഉപകരണങ്ങളുടെയും ആയുധങ്ങളുടെയും പ്രദർശനവും സിമ്പോസിയത്തിൽ നടക്കും.
















Comments