എറണാകുളം: ആലുവയിൽ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റിൻ രാജിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഈ മാസം 18 വരെ ആറ് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്. ഏഴു ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും ആറ് ദിവസമാണ് കോടതി അനുവദിച്ചത്. ക്രിസ്റ്റീൻ രാജിനെ മറ്റ് കേസുകളിൽ ചോദ്യം ചെയ്യേണ്ടതുണ്ടെങ്കിൽ പ്രത്യേകം കസ്റ്റഡി അപേക്ഷ നൽകാനും കോടതി നിർദ്ദേശിച്ചു.
18-ന് രാവിലെ 11-ന് കോടതിയിൽ ഹാജരാക്കണം. കുട്ടിയെ പീഡിപ്പിച്ച സ്ഥലം തിരിച്ചറിയണം, കുട്ടിയുടെ വീട്ടിൽ നിന്നും പ്രതി മോഷ്ടിച്ച മൊബൈൽഫോൺ കണ്ടെത്തണം, കൃത്യം നടത്താൻ പ്രതിക്ക് മറ്റ് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നറിയണം, പ്രതിയുടെ മാനസിക നില പരിശോധിക്കണം എന്നീ കാര്യങ്ങളാണ് പോലീസ് കോടതിയിൽ അറിയിച്ചത്.
എന്നാൽ ഇത്തരം ക്രൂര കൃത്യം നടത്തിയ പ്രതിയുടെ മാനസിക നില തകരാറിലാണെന്ന് പ്രത്യേകം പരിശോധികണ്ടെതുണ്ടോ എന്ന് കോടതി പോലീസിനോട് ചോദിച്ചു. പ്രതി ക്രിസ്റ്റിൻ രാജിനെതിരായ മറ്റ് കേസുകളും അന്വേഷിച്ച് വരികയാണെന്ന് പോലീസ് കോടതിയിൽ വ്യക്തമാക്കി.
















Comments