ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു .ആർമി ഡോഗ് സ്‌ക്വാഡിലെ നായ കെന്റിനും ഏറ്റുമുട്ടലിൽ ജീവൻ നഷ്ട്ടമായി. രജൗരിയിലെ നർല്ലാഹ് ഏരിയയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ ഒരു ഭീകരനെയും സൈന്യം വധിച്ചു. സംഭവത്തിൽ മൂന്ന് ജവാൻമാർക്ക് പരിക്കേറ്റു.
പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഭീകരർ സുരക്ഷ സേനയ്‌ക്ക് നേരെ വെടിയുതിർത്തിരുന്നു. തുടർന്ന് സുരക്ഷ സേനയും ഭീകരരും തമ്മിലുളള ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രജൗരിയിലെ തേർയത് പ്രദേശം വഴിയുള്ള സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിനിടെയാണ് നർല ബംബാൽ മേഖലയിൽ ഭീകരരുടെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. ഇന്ന് വൈകീട്ടോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
















Comments