മോസ്‌കോ: പ്രധാനമന്ത്രി നരേന്ദ്രിമോദിയുടെ നയങ്ങൾ പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. പ്രധാനമന്ത്രിയുടെ മേയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ നടത്തുന്ന കാര്യങ്ങളെല്ലാം ശരിയാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യയിലെ വ്‌ലാഡിവോസ്റ്റോക്കിൽ നടക്കുന്ന 8-മത് ഈസ്‌റ്റേൺ( ഇഇഫ്) നിർമ്മിത കാറുകളെക്കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ആഭ്യന്തരമായി നിർമ്മിച്ച വാഹനങ്ങൾ ഉപയോഗിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പുടിന്റെ പ്രസ്താവന. ‘റഷ്യയ്‌ക്ക് ആഭ്യന്തരമായി നിർമ്മിച്ച കാറുകൾ ഇല്ലായിരുന്നു. വലിയ തുകയ്‌ക്ക് വാങ്ങിയ മേഴ്‌സിഡസ് ബെൻസ് അല്ലെങ്കിൽ ഔഡി കാറുകളാണ് ഉപയോഗിച്ചിവന്നിരുന്നത്. എന്നാൽ നമ്മുടെ പങ്കാളികളെയും മാതൃകയാക്കേണ്ടതുണ്ട്. ഉദാഹരണത്തിന് ഇന്ത്യ, അവർ ഇന്ത്യൻ നിർമ്മിത വാഹരനങ്ങൾ ഉപയോഗിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനാണ് പ്രധാന്യം നൽകുന്നത്’. അദ്ദേഹം മേയ്‌ക്ക് ഇൻ ഇന്ത്യയ്‌ക്കായി ചെയ്യുന്നത് നല്ല കാര്യങ്ങളാണെന്നും പുടിൻ അഭിപ്രായപ്പെട്ടു.
അതേസമയം കേന്ദ്ര സർക്കാരിനു കീഴിൽ പ്രതിരോധ മേഖലയിൽ ഭാരതം അതിവേഗം വളരുകയാണ്. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് (എച്ച്എഎൽ), കൊച്ചിൻ ഷിപ് യാർഡ്, ഭാരത് ഇലക്ട്രോണിക്‌സ്, ഗോവയിലെ ഗാർഡൻ റീച്ച് ഷിപ് ബിൽഡേഴ്‌സ് ആൻറ് എഞ്ചിനീയേഴ്‌സ്, മുംബൈയിലെ മസഗാവോൺ ഷിപ് ബിൽഡേഴ്‌സ് തുടങ്ങിയ സ്ഥാപനങ്ങൾ കുതിയ്‌ക്കുകയാണ്. രാജ്യത്തെ മേക്ക് ഇൻ ഇന്ത്യ പദ്ധതികളാണ് കരാറുകാരെയും നിക്ഷേപകരെയും ഭാരതത്തിലേക്ക് ആകർഷിക്കുന്നത്. പ്രതിരോധമേഖലയിൽ പൂർണമായും ആത്മനിർഭരത കൈവരിക്കുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം.
Comments