ജി20 ഉച്ചകോടിക്കെത്തിയ ആരെയും പ്രധാനമന്ത്രി വെറുതെ വിട്ടില്ല. എല്ലാവർക്കും ഓർമ്മിക്കാനായി സമ്മാന പൊതികൾ നൽകിയാണ് യാത്രയാക്കിയത്. ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ മാദ്ധ്യമപ്രവർത്തകർക്ക് ലഭിച്ച സമ്മാനപ്പൊതിയിൽ കേരളത്തിന്റെ സ്വന്തം ഏലയ്‌ക്കായും കറുവപ്പട്ടയും സ്ഥാനം പിടിച്ചു.
ആഗോള തലത്തിൽ പ്രശസ്തമായ ഇടുക്കി ഏലയ്‌ക്കയുടെയും കണ്ണൂർ കറുവപ്പട്ടയുടെയും രുചി അറിഞ്ഞ അന്താരാഷ്‌ട്ര മാദ്ധ്യമസ്ഥാപനങ്ങളിലെ ജീവനക്കാർ കേരളത്തിലേക്ക് വണ്ടി കയറുന്ന കാലം വിതുരമല്ല. ആഗോള വിപണിയിൽ തന്നെ ഏറെ പ്രചാരമുള്ളവയാണ് സുഗന്ധവ്യജ്ഞനങ്ങൾ. ചിക്കമംഗളൂരുവിലെ കുരുമുളക്, കന്യാകുമാരിയിലെ ഗ്രാമ്പൂ, മൈസൂരിലെ ചന്ദനത്തിരി, പശ്ചിമഘട്ടത്തിലെ കാപ്പിപ്പൊടി എന്നിവയായിരുന്നു സമ്മാനപ്പെട്ടിയിലുണ്ടായിരുന്നത്. ജി20 അദ്ധ്യക്ഷതയുടെ ഓർമ്മയ്‌ക്കായി ബന്ധപ്പെട്ട് പുറത്തിറക്കിയ സ്മാരക സ്റ്റാമ്പ്, രാജസ്ഥാനിലെ രജ്പുത് പെയിന്റിംഗ് എന്നിവയും സമ്മാനപ്പെട്ടിയിലുണ്ട്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വിശിഷ്ട വസ്തുക്കളാണ് കടൽ കടന്നത്.
ലോകപ്രശസ്തമായ ഡാർജിലിംഗ് തേയില, അരക്ക് കാപ്പിപൊടി, സുഗന്ധ വസ്തുക്കൾ, സുന്തർബനിലെ തേൻ, കശ്മീരി പഷ്മിന ഷാൾ, ഖാദി സ്‌കാർഫ്, കാഞ്ചീവരം, ബനാറസി സ്റ്റോളുകൾ, ജി-20 സ്മാരക നാണയം, സ്റ്റാമ്പ് ഇവയെല്ലാമാണ് വിദേശ പ്രതിനിധികൾക്ക് നൽകിയ സന്ദൂക്ക് എന്നറയിപ്പെടുന്ന സമ്മാനപ്പെട്ടിയിൽ ഉണ്ടായിരുന്നത്. സമാനതകളില്ലാത്ത കരവിരുതും ഗുണനിലവാരവും സമന്വയിച്ച ഇടമായിരുന്നു ഈ സമ്മാനപ്പെട്ടികൾ.
















Comments