എറണാകുളം: ആലുവയിൽ ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ ക്രിസ്റ്റിൻ രാജുമായി ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. കൃത്യം നടന്ന ഇടയപ്പുറത്തെ പാടശേഖരത്തിൽ എത്തിച്ചാകും തെളിവെടുപ്പ് നടത്തുക.
കുട്ടിയുടെ വീട്ടിൽ നിന്നും പ്രതി മോഷ്ടിച്ച മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. കസ്റ്റഡി കാലാവധി പൂർത്തിയാക്കും മുൻപ് കേസിൽ പരമാവധി തെളിവുകൾ ശേഖരിക്കാനാണ് പോലീസ് നീക്കം.
അതേസമയം ഈ മാസം 18-വരെ ആറ് ദിവസത്തേക്ക് പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. 18-ന് രാവിലെ 11 മണിയ്‌ക്ക് കോടതിയിൽ ഹാജരാക്കണം.
















Comments