ലക്‌നൗ: അയോദ്ധ്യയിലെ ശ്രീരാമ ജന്മഭൂമിയിൽ നിന്ന് പുരാതന ക്ഷേത്രത്തിന്റെ ഭാഗങ്ങൾ കണ്ടെത്തി. പുതിയ ക്ഷേത്രത്തിന്റെ നിർമാണത്തിനിടെയാണ് പുരാതന ക്ഷേത്രത്തിന്റെ ഭാഗങ്ങൾ ലഭിച്ചത്. ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായ് ആണ് ഇക്കാര്യം അറിയിച്ചത്. നിരവധി തൂണുകളും വിഗ്രഹങ്ങളും പ്രതിമകളും കൂടാതെ പഴയ ക്ഷേത്രത്തിന്റെ നിരവധി ഭാഗങ്ങളും നിർമ്മാണത്തിനിടെ കണ്ടെത്തി.
ഭൂമിക്കടിയിൽ നിന്നും ലഭിച്ച പുരാതന ക്ഷേത്രത്തിന്റെ ഭാഗങ്ങൾ പ്രത്യേകമായി സംരക്ഷിക്കാനാണ് തീരുമാനം. അയോദ്ധ്യയിൽ ക്ഷേത്രം പൊളിച്ചിട്ടില്ലെന്നും പള്ളി മാത്രമാണ് അവിടെ ഉണ്ടായിരുന്നതെന്നും പറയുന്ന തീവ്ര ഇസ്ലാമിസ്റ്റുകൾക്കും ഇടതുപക്ഷ സഹയാത്രികർക്കും യാഥാർത്ഥ്യം ഉൾക്കൊള്ളാനുള്ള തെളിവുകൾ കൂടിയാണ് മണ്ണിനടിയിൽ നിന്നും ലഭിച്ച പുരാതന ക്ഷേത്രത്തിന്റെ ഭാഗങ്ങൾ.
श्री रामजन्मभूमि पर खुदाई में मिले प्राचीन मंदिर के अवशेष। इसमें अनेकों मूर्तियाँ और स्तंभ शामिल हैं। pic.twitter.com/eCBPOtqE1W
— Champat Rai (@ChampatRaiVHP) September 12, 2023
ശ്രീരാമചന്ദ്ര ഭഗവാന്റെ പുത്രൻ ലവനാണ് രാമജന്മഭൂമി ക്ഷേത്രം പണികഴിപ്പിച്ചതെന്ന് ചരിത്ര രേഖകൾ വ്യക്തമാക്കുന്നു. എന്നാൽ ആ ക്ഷേത്രം 1528 -ൽ ബാബർ എന്ന മുഗൾ ആക്രമകാരി തകർക്കുകയും അടിമത്തിന്റെ സ്മാരകമായി അവിടെ മുസ്ലീം പള്ളി പണിയും ചെയ്തു. സ്വാഭിമാനം വീണ്ടെടുത്ത ഭാരതീയർ 1992-ൽ ബാബറി മസ്ജിദ് പൊളിച്ചു. പിന്നീടുണ്ടായ നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് അയോദ്ധ്യയിൽ ശ്രീരാമജന്മഭൂമി ക്ഷേത്രം നിർമ്മിച്ചുവരുന്നത്. പുതിയ ക്ഷേത്രത്തിന്റെ നിർമ്മാണം തുടരുന്നതിനിടയിലാണ് പുരാതന ക്ഷേത്രത്തിന്റെ ഭാഗങ്ങൾ ലഭിച്ചത്.
















Comments