ബിജെപിയുടെ മുതിർന്ന നേതാവും ആർഎസ്എസ് പ്രചാരകനുമായിരുന്ന പിപി മുകുന്ദന്റെ വിയോഗത്തിൽ അനുശോചിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. ‘മുകുന്ദൻ ജിയുടെ വിയോഗം ബിജെപി കുടുംബത്തിന് നികത്താനാവാത്ത നഷ്ടമാണ്. മികച്ച സംഘടനാ വൈദഗ്ധ്യം ഉള്ള അദ്ദേഹം, കേരളത്തിൽ ബിജെപിയെ ശക്തിപ്പെടുത്തുന്നതിന് വലിയ സംഭാവനകൾ നൽകി. കുടുംബാംഗങ്ങൾക്ക് ആത്മാർത്ഥമായി അനുശോചനം അറിയിക്കുന്നു. ഓം ശാന്തി’-എന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്.
The passing away of senior BJP leader and former State General Secretary (Org.) Shri PP Mukundan Ji is an irreparable loss for the BJP family. He possessed great organisational skills and made immense contributions to strengthening BJP in Kerala. I offer my sincere condolences to…
— Jagat Prakash Nadda (@JPNadda) September 13, 2023
ബിജെപിയുടെ അതിശക്തനായ നേതാക്കന്മാരിലൊരാളായിരുന്നു പിപി മുകുന്ദനെന്ന മുകുന്ദേട്ടൻ. ആർഎസ്എസ് പ്രചാരകനായാണ് അദ്ദേഹം പൊതുപ്രവർത്തനത്തിലേക്കിറങ്ങുന്നത്. ആർഎസ്എസ് സംസ്ഥാന സമ്പർക്ക പ്രമുഖ് ആയിരുന്ന അദ്ദേഹം ദീർഘകാലം ബിജെപിയുടെ ദേശീയ നിർവാഹകസമിതി അംഗമായിരുന്നു. കേരള രാഷ്ട്രീയത്തിലെ അതികായനായ മുകുന്ദേട്ടന്റെ വിയോഗത്തിൽ നിരവധി പ്രമുഖരാണ് അനുശോചനം അറിയിച്ചത്.
കേരളത്തിലെ സംഘപരിവാർ രാഷ്ട്രീയത്തെ പതിറ്റാണ്ടുകളോളം നയിച്ച വ്യക്തിയായിരുന്നുവെന്നാണ് മുഖ്യമന്ത്രി അനുശോചിച്ചത്. ഭാരതീയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട്, അദ്ദേഹം തന്റെ നേതൃപാടവം കൊണ്ട് നൂറുകണക്കിന് ആളുകളെ പ്രചോദിപ്പിച്ചു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും ഗവർണർ അനുശോചിച്ചു. കേരള രാഷ്ട്രീയത്തിന് വൻ നഷ്ടമാണ് ഉണ്ടായതെന്ന് ഇപി ജയരാജൻ അനുശോചിച്ചു. സ്പീക്കർ എഎൻ ഷംസീറും പിപി മുകുന്ദന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
















Comments