കേരളത്തിൽ സംഘപ്രവർത്തനം വെല്ലുവിളികൾ നേരിട്ടിരുന്ന കാലഘട്ടത്തിൽ ശക്തമായ നേതൃത്വവും സംഘടനാ പാടവം കാണിച്ച വ്യക്തിയാണ് പി പി മുകുന്ദനെന്ന് ആർഎസ്എസ് പ്രാന്ത കാര്യകാരി സദസ്യൻ കാഭാ സുരേന്ദ്രൻ.അന്നത്തെ മുഖ്യമന്ത്രി കരുണാകരൻ ആർഎസ്എസിന്റെ റൂട്ട് മാർച്ച് നിരോധിച്ചപ്പോൾ അത് നടത്തി വിജയിപ്പിച്ച വ്യക്തിയാണ് അദ്ദേഹമെന്നും കാ ഭാ സുരേന്ദ്രൻ അനുസ്മരിച്ചു.
“കേരളത്തിൽ സംഘപ്രവർത്തനം വെല്ലുവിളികൾ നേരിട്ടിരുന്ന കാലഘട്ടത്തിൽ ശക്തമായ നേതൃത്വവും സംഘടനാ പാഠവും കാണിച്ച വ്യക്തിയാണ് മുകുന്ദേട്ടൻ. അതിൽ ഏറ്റവും എടുത്തു പറയേണ്ടത് രാഷ്‌ട്രീയപരമായ വെല്ലുവിളികളാണ്. ഒരു കാലത്ത് തിരുവനന്തപുരത്ത് നടന്ന സംഘത്തിന്റെ ഒടിസിയുമായി ബന്ധപ്പെട്ട റൂട്ട് മാർച്ച് അന്നത്തെ മുഖ്യമന്ത്രി കരുണാകരൻ തടയുകയും നിരോധിക്കുകയും ചെയ്തു. ആ വേളയിലൊക്കെ വളരെ തന്ത്രപൂർവ്വവും കൗശല പൂർവ്വവും ഗവൺമെന്റിന്റെ സർവ്വസന്നാഹങ്ങളെയും വെല്ലുവിളിച്ചു കൊണ്ട് ആ പരിപാടി തിരുവനന്തപുരത്തിന്റെ ഹൃദയ ഭാഗത്ത് വിജയകരമായി നടത്തിയതിന്റെ സംഘാടന മികവുമൊക്കെ മുകുന്ദേട്ടന്റെ ഒരു സവിശേഷമായ പ്രവർത്തന അടയാളങ്ങളാണ്. ഇങ്ങനെ ധാരാളം കാര്യങ്ങളുണ്ട്”.
ആർഎസ്എസിന് പൊതു സമൂഹത്തിൽ അത്ര വലിയ സ്വീകാര്യത ലഭിക്കാതിരുന്ന സമയത്താണ് അദ്ദേഹം സമ്പർക്ക പ്രമുഖായി പ്രവർത്തിച്ചത്. ആ കാലത്താണ് കേരളത്തിലെ എല്ലാ മേഖലകളിലുമുള്ള പ്രമുഖ വ്യക്തികളുമായി സംഘത്തിന് കൂടുതൽ അടുപ്പം ഉണ്ടാവുകയും കൂടുതൽ പരിചയമുണ്ടാകുകയും അവരുടെയൊക്കെ സ്വാധീനം സൃഷ്ടിക്കാനും കഴിഞ്ഞത്.
എല്ലാ തലത്തിലും സംഘാടകൻ എന്ന നിലയിലും പ്രചാരകൻ എന്ന നിലയിലും വെല്ലുവിളികൾ നേരിടുന്ന വേളയിൽ നേതൃത്വവും പ്രാധാന്യമുള്ളതാണ്. അദ്ദേഹത്തിന്റെ ജീവിതം ഒട്ടേറെ വിലമതിക്കേണ്ടതാണ്. അദ്ദേഹത്തിന്റെ പ്രവർത്തനത്തിന്റെ ശൂന്യത സംഘത്തിൽ നികത്താൻ കഴിയാത്തതാണ്. മുകുന്ദേട്ടന്റെ വിയോഗം അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ കൂടെ പ്രവർത്തിച്ചവർക്ക വേദനാജനകമായ കാര്യമാണ്.’- കാ ഭാ സുരേന്ദ്രൻ പറഞ്ഞു.
















Comments