കയ്യിൽ കിട്ടുന്നതെല്ലാം വിഴുങ്ങുന്ന സ്വഭാവക്കാരാണ് നിങ്ങളെങ്കിൽ ഒന്നു ശ്രദ്ധിക്കുന്നത് നല്ലതാണ്. എന്തു കിട്ടിയാലും ചവച്ചരച്ചു കഴിക്കണമെന്ന് മുതിർന്നവർ പറയുന്നതിൽ കാര്യമുണ്ടെന്ന് ഇത് വായിച്ചാൽ നിങ്ങൾക്ക് മനസിലാകും.
ആപ്പിളിൽ വിറ്റാമിൻ എ മുതൽ നിരവധി പോഷകങ്ങളുണ്ടെന്ന കാര്യം നമുക്കറിയാം. അതേ വിറ്റാമിൻ ‘ആപ്പിളിന്റ എയർപോഡിൽ’ ഉണ്ടാകില്ലെന്ന കാര്യം മറന്ന് അത് വിഴുങ്ങിയ ഒരാളെ കുറിച്ചാണ് ഇനി നിങ്ങൾ അറിയാൻ പോകുന്നത്. ഹിന്ദുസ്ഥാൻ ടൈസം പ്രസിദ്ധീകരിച്ച വാർത്തയിലാണ് യൂട്ടാ സ്വദേശിയായ ടന്ന ബാർക്കർക്ക് തനിക്ക് സംഭവിച്ച അബദ്ധത്തെ കുറിച്ച് വിവരിക്കുന്നത്.
സുഹൃത്തുമായി സംസാരിക്കുന്നതിന്റെ തിരക്കിലായിരുന്നു യുവതി. കയ്യിൽ വിറ്റാമിൻ ഗുളികയും ആപ്പിളിന്റെ എയർപോഡും ഉണ്ടായിരുന്നു. സംസാരത്തിൽ മുഴുകിയപ്പോൾ വിറ്റാമിൻ ഗുളിക കഴിക്കുന്നതിനു പകരം യുവതി ആപ്പിളിന്റെ എയർപോഡ് വിഴുങ്ങുകയായിരുന്നു. തുടർന്ന് വൈദ്യ സഹായം തേടിയ യുവതി കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് ആശുപത്രിയിൽ നിന്നും വീട്ടിൽ തിരിച്ചെത്തിയത്. ടിക് ടോക്കിലൂടെ തനിക്ക് സംഭവിച്ച അബദ്ധം വിവരിച്ച യുവതിയുടെ വീഡിയോക്ക് ഇതിനകം രണ്ട് മില്യൺ കാഴ്ചക്കാരെയാണ് നേടാൻ സാധിച്ചത്.
















Comments