ജി20 ഉച്ചകോടിക്ക് എത്തിയ ലോകനേതാക്കൾക്ക് ഒരുക്കിയ വിരുന്നിൽ അരക്കൂ കാപ്പി ഉൾപ്പെടുത്തിയതിൽ സന്തോഷം അറിയിച്ച് ആനന്ദ് മഹീന്ദ്ര. ആഗോളതലത്തിൽ തന്നെ ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഉത്പ്പന്നങ്ങൾ നിർമ്മിക്കാനുള്ള ഇന്ത്യയുടെ കഴിവിന്റെ ഉദാഹരണമാണ് അരക്കൂ കാപ്പിയെന്നും ഇത് ജി20 ഉച്ചകോടിക്കെത്തിയ ലോകനേതാക്കൾക്കുള്ള അത്താഴവിരുന്നിൽ ഉൾപ്പെടുത്തിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അരക്കൂ ബോർഡ് ചെയർമാനെന്ന നിലയിൽ ഈ നേട്ടം അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ആഗോളതലത്തിൽ ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കാനുള്ള ഇന്ത്യയുടെ കഴിവിന്റെ പ്രധാന ഉദാഹരണമാണ് അരക്കൂ കാപ്പി. അരക്കു ഒറിജിനൽസ് ബോർഡ് ചെയർമാൻ എന്ന നിലയിൽ ഈ നേട്ടം വളരെ അഭിമാനം ഉയർത്തി’ അദ്ദേഹം പറഞ്ഞു.
As the Chairman of the Board of Araku Originals, I can’t argue with this choice of gift! It just makes me very, very proud. Araku Coffee is the perfect example of ‘The best in the World, Grown in India’… https://t.co/VxIaQT6nZL
— anand mahindra (@anandmahindra) September 12, 2023
ആന്ധ്രാപ്രദേശിലെ അരക്കൂ താഴ്വരയിലെ തോട്ടങ്ങളിൽ വളരുന്ന കാപ്പി ലോകത്തിലെ ആദ്യത്തെ ടെറോയർ മാപ്പ് കാപ്പിയാണ് എന്നതാണ് പ്രത്യേകത. ദക്ഷിണേന്ത്യൻ സംസ്ഥാനമായ ആന്ധ്രാപ്രദേശിലെ വനവാസി കർഷകരാണ് അരക്കൂ കാപ്പി ഉത്പാദിപ്പിക്കുന്നത്. 2008-ൽ നന്ദി ഫൗണ്ടേഷൻ അരക്കു ഒറിജിനലുകൾ സ്ഥാപിച്ചതോടെയാണ് അരക്കൂ കാപ്പിയെ ആഗോള ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള ശ്രമം ആരംഭിച്ചത്. നിലവിൽ അരക്കൂ കോഫി ഒമ്പത് രാജ്യങ്ങളിൽ ലഭ്യമാണ്.
















Comments