ന്യൂഡൽഹി: തങ്ങളുടെ ബാഗുകളുടെ പരിശോധനയെ എതിർത്ത ജി20 ഉച്ചകോടിക്കെത്തിയ ചൈനീസ് പ്രതിനിധികൾ. നയതന്ത്ര പരിഗണന മാനിച്ച് താമസസ്ഥലത്തേക്ക് കയറ്റാൻ അനുവദിച്ചതിന് പിന്നാലെ സംശയം തോന്നിയതിനാലാണ് പരിശോധനയ്‌ക്ക് ആവശ്യപ്പെട്ടത്.
ചൈനീസ് പ്രതിനിധികൾ കൊണ്ടുപോകുന്ന ബാഗുകൾക്ക് അസാധാരണമായ വലിപ്പമുള്ളതിനാൽ ഹോട്ടൽ ജീവനക്കാർക്ക് സംശയം തോന്നി. ബാഗിനുള്ളിൽ കണ്ടെത്തിയ വസ്തുക്കളിലും സുരക്ഷ ഉദ്യോഗസ്ഥർക്ക് സംശയം ജനിക്കുകയായിരുന്നു. ബാഗുകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടങ്കിലും പ്രതിനിധികൾ എതിർക്കുകയായിരുന്നു. 12 മണിക്കൂറോളം നീണ്ടുനിന്ന തർക്കത്തിനോടുവിൽ ഹോട്ടലിൽ നിന്ന് തങ്ങളുടെ ഉപകരണങ്ങൾ നീക്കം ചെയ്യാമെന്നും എംബസിയിലേക്ക് മാറ്റാമെനും ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥർ സമ്മതിച്ചു.
ജി20യിൽ നിന്നുള്ള ചൈനീസ് പ്രസിഡന്റിന്റെ പിന്മാറ്റം ഇതിനോടകം ചർച്ചയായിക്കഴിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചൈനീസ് പ്രതിനിധികളുടെ പെരുമാറ്റത്തിലെ അസ്വഭാവികതയും. ബ്രിക്‌സ് ഉച്ചകോടിക്കെത്തിയ ചൈനീസ് പ്രസിഡന്റിന്റെ അംഗരക്ഷകർ യോഗസ്ഥലത്തേക്ക് തള്ളിക്കേറാൻ ശ്രമിച്ചത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
















Comments