എറണാകുളം: കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതിന് ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് ബന്ധുകൾ. കടമക്കുടി സ്വദേശി നിജോ(39), ഭാര്യ ശിൽപ(29), മക്കളായ എയ്ബൽ(8), ആരോൺ(6) എന്നിവരെയാണ് വീടിനുളളിൽ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതിന് പിന്നാലെ ശിൽപയുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ ബന്ധുക്കളുടെ ഫോണിലേക്ക് വന്നത് ദുരൂഹത ഉയർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ബന്ധുകൾ രംഗത്ത് വന്നു. ഓൺലൈൻ ലോൺ ആപ്പുകാർ ലോൺ തിരിച്ചടച്ചില്ലെങ്കിൽ ചിത്രം പ്രചരിപ്പിക്കുമെന്ന് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു.
മുടങ്ങിയ ലോൺ എത്രയും പെട്ടന്ന് തിരിച്ചടക്കണമെന്നുള്ള സന്ദേശങ്ങൾ യുവതിയുടെ ബന്ധുക്കളുടെ ഫോണിലേക്ക് ലഭിച്ചിരുന്നു. ഭീഷണിപ്പെടുത്തുന്ന ഈ സന്ദേശങ്ങൾക്കൊപ്പം യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങളും ലഭിച്ചെന്ന് ബന്ധുക്കൾ പറയുന്നു. പണം തിരിച്ചടച്ചില്ലെങ്കിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നാണ് സന്ദേശത്തിലുള്ളത്. ഹിന്ദിയിൽ ഉളള സന്ദേശത്തിൽ ഒരു യുവതിയുടെ ശബ്ദമാണുളളത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Comments