ദക്ഷിണ കൊറിയയുടെ ദനൗരി ചന്ദ്രയാൻ-3 വിജയക്കൊടി പാറിച്ച ശിവശക്തി പോയിന്റിലുള്ള ലാൻഡർ വിക്രത്തിന്റെ ചിത്രമെടുത്തു. ദക്ഷിണ കൊറിയയുടെ ചാന്ദ്ര ദൗത്യമാണ് ദനൗരി. ചന്ദ്രോപരിതലത്തിൽ സ്ലീപ്പ് മോഡിലേക്ക് കടന്ന ലാൻഡറിന്റെ ചിത്രമാണ് ദൗനുരി പകർത്തിയത്. ശിവശക്തി എന്ന് പേര് നൽകിയിരിക്കുന്ന ചന്ദ്രയാൻ-3 ലാൻഡ് ചെയ്ത ലാൻഡിംഗ് സൈറ്റാണ് ചിത്രങ്ങളിലുള്ളത്. ചന്ദ്രോപരിതലത്തിൽ നിന്നും ഏകദേശം 100 കിലോമീറ്റർ മുകളിലായുള്ള ചന്ദ്രന്റെ ഭ്രമണപഥത്തിൽ നിന്നാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ആദ്യമായി സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന പേടകം. പേടകം ചന്ദ്രനിലിറങ്ങിയതിന്റെ ഒർമ്മയെന്നോണമാണ് ഓഗസ്റ്റ് 27-ന് പകർത്തിയ ചിത്രങ്ങൾ സയൻസ് ആൻഡ് ഐസിടി മന്ത്രാലയവും കൊറിയ എയറോസ്‌പേസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് പങ്കുവെച്ചിട്ടുണ്ട്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ നിന്നും 600 കിലോമീറ്റർ അകലെയായാണ് ശിവശക്തി പോയിന്റ് എന്ന് പേരിട്ടിരിക്കുന്ന ലാൻഡിംഗ് സൈറ്റ്.
രാജ്യത്തിന്റെ വിജയകരമായ ചാന്ദ്ര ദൗത്യം അടയാളപ്പെടുത്തിയ ചന്ദ്രയാൻ-3 ഓഗസ്റ്റ് 23-നാണ് സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ജൂലൈ 14-നാണ് ചന്ദ്രയാൻ വിക്ഷേപിച്ചത്.
Comments