ഐസ്വാൾ: മിസോറാമിലെ ചമ്പായിൽ 88 കോടി വിലമതി്ക്കുന്ന ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. അസം റൈഫിൾസിന്റെ നേതൃത്വത്തിൽ നടന്ന പ്രത്യേക ഓപ്പറേഷനിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. 60 കോടി രൂപ വിലമതിയ്ക്കുന്ന 2,00,000 മെത്താംഫെറ്റാമിൻ ഗുളികകളും 27.84 കോടി രൂപ വില വരുന്ന 3.978 കിലോഗ്രാം 333 സോപ്പ് ഹെറോയിനുമാണ് ഉദ്യോഗസ്ഥർ പ്രദേശത്ത് നിന്ന് കണ്ടെടുത്തത്.
അസം റൈഫിൾസ് കണ്ടെടുത്ത മുഴുവൻ ചരക്കുകളും തുടർ നിയമനടപടികൾക്കായി സോഖാവ്തർ പോലീസ് സ്റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്. സംസ്ഥാനത്തെ വളരെയധികം ആശങ്കപ്പെടുത്തുന്ന വിഷയമാണ് മയക്കുമരുന്ന് കടത്തെന്ന് അസം റൈഫിൾസ് ഉദ്യോഗസ്ഥർ പറഞ്ഞു. മിസോറാമിൽ മയക്കുമരുന്ന് കടത്ത് സംഘത്തെ പിടികൂടാനുള്ള എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Comments