ബാഡ്മിന്റൺ താരം സൈന നെഹ്വാൾ വിരമിക്കാനൊരുങ്ങുന്നതായി സൂചന. കഴിഞ്ഞ കുറച്ചുകാലങ്ങളായി താൻ പരിക്കിന്റെ പിടിയിലാണെന്നും
അതിനാൽ മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയുന്നില്ലെന്നും താരം ഡൽഹിയിൽ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. കരിയറിന് വിരാമമിടാൻ പരിക്ക് കാരണമായേക്കുമെന്നും താരം സൂചന നൽകി.
മത്സരങ്ങളിൽ തിളങ്ങാൻ എന്റെ ശരീരം അനുവദിക്കുന്നില്ല. എത്രകാലം ഈ മേഖലയിൽ തുടരാനാവുമെന്ന് എനിക്കറിയില്ല, പക്ഷേ ഞാൻ എന്റെ കഴിവിന്റെ പരാമാവധി ശ്രമിക്കും- താരം പറഞ്ഞു.
പൂർണ ഫിറ്റ്‌നസ് കൈവരിക്കാതതിനാൽ ഏഷ്യൻ ഗെയിംസ് ട്രയൽസ് താരത്തിന് നഷ്ടമായിരുന്നു. അതിനാൽ ഹാങ്ചൗ ഗെയിംസിൽ സൈന നെഹ്വാൾ പങ്കെടുക്കുന്നില്ലെന്ന് ബിഎഐ സെക്രട്ടറി സഞ്ജയ് മിശ്ര വ്യക്തമാക്കി.
2023 ഏപ്രിലിൽ ഓർലിയൻസ് മാസ്റ്ററിലാണ് സൈന നെഹ്വാൾ അവസാനമായി പങ്കെടുത്തത്. ജനുവരിയിൽ നടന്ന ഏഷ്യൻ ബാഡ്മിന്റൺ മിക്‌സഡ് ടീം ചാമ്പ്യൻഷിപ്പും കോമൺവെൽത്ത് ഗെയിംസ് ട്രയൽസും താരത്തിന് നഷ്ടമായത് പരിക്ക് മൂലമാണ്.
















Comments