ശ്രീനഗർ: ജമ്മു കശ്മീരിൽ രജൗരി സെക്ടറുകളിൽ ഭീകരർക്കായുള്ള പരിശോധന തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി സൈന്യം. ഉസൈർ ഖാൻ ഉൾപ്പടെ രണ്ട് ലഷ്കർ-ഇ-ത്വായ്ബ ഭീകരരെ സുരക്ഷാസേന വളഞ്ഞു. അനന്ത്നാഗിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ 19 രാഷ്‌ട്രീയ റൈഫിൾസ് യൂണിറ്റ് കമാൻഡർ കേണൽ മൻപ്രീത് സിംഗ് ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ച പശ്ചാത്തലത്തിലാണ് നടപടി.
ജമ്മു-കശ്മീർ ദേശീയ പാതകളിൽ പ്രത്യേക പരിശോധനയും അതിർത്തി മേഖലയിൽ പ്രത്യേക നിരീക്ഷണവും സൈന്യം ശക്തമാക്കിയിട്ടുണ്ട്. ആയുധങ്ങളുമായി ഭീകരർ അനന്ത്നാഗ് മേഖലയിൽ തമ്പടിച്ചിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് പരിശോധന നടത്തിവരുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സുരക്ഷാ സേന രജൗരി, അനന്ത്നാഗ് തുടങ്ങിയ മേഖലകളിൽ ഭീകരർക്കെതിരെയുള്ള ഓപ്പറേഷൻസ് നടത്തി വരികയാണ്.
In solemn tribute to the unwavering valor of Col Manpreet Singh,Major Ashish Dhonak & DSP Humayun Bhat who laid down their lives leading from the front during this ongoing operation. Our forces persist with unwavering resolve as they encircle 2 LET terrorists including Uzair Khan
— Kashmir Zone Police (@KashmirPolice) September 14, 2023
കഴിഞ്ഞ ദിവസം അനന്ത്നാഗിൽ സുരക്ഷാ സേനയും ലഷ്‌കർ-ഇ- തൊയ്ബയും തമ്മിൽ നടന്ന ഏറ്റുമുട്ടിൽ രാഷ്‌ട്രീയ റൈഫിൾ യൂണിറ്റിന്റെ കമാൻഡർ, കേണൽ, മേജർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചിരുന്നു.ഇതിന്റെ പിന്നിൽ ലഷ്‌കർ-ഇ-തൊയ്ബയുടെ കശ്മീരി പതിപ്പായ ദ റെസിസ്റ്റൻസ് ഫ്രണ്ട് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജമ്മു-കശ്മീരിൽ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
















Comments