മദ്ധ്യപ്രദേശിൽ 50,700 കോടി രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും

Published by
Janam Web Desk

ഭോപാൽ:  സംസ്ഥാനത്ത് 50,700 കോടി രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും. നർമ്മദാപുരം ജില്ലയിലെ വൈദ്യുതി, പുനരുപയോഗ ഊർജ ഉത്പ്പാദന മേഖലകൾ, ഇൻഡോറിലെ രണ്ട് ഐടി പാർക്കുകൾ, രത്‌ലാമിൽ മെഗാ ഇൻഡസ്ട്രിയൽ പാർക്ക്, സംസ്ഥാനത്തെ ആറ് പുതിയ വ്യവസായങ്ങൾ എന്നിവയുൾപ്പെടെ 10 പുതിയ പദ്ധതികൾക്കാണ് പ്രധാനമന്ത്രി തറക്കല്ലിടുന്നത്. മദ്ധ്യപ്രദേശിലെ പുതിയ പദ്ധതികൾ വ്യവസായ വികസനത്തിന് വലിയ ഉത്തേജനം നൽകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ബിനാ റിഫൈനറിയിലെ പെട്രോകെമിക്കൽ കോംപ്ലക്സിന് പുറമേ പുതിയ വ്യവസായ പ്രോജക്ടുകളും പുതിയ വികസന പദ്ധതികളിൽ ഉൾപ്പെടുന്നു. ഈ പദ്ധതി രാജ്യത്ത് ഇറക്കുമതി കുറയ്‌ക്കാൻ സഹായിക്കുമെന്നും പ്രധാനമന്ത്രിയുടെ ‘ആത്മനിർഭർ ഭാരത്’ എന്ന ആശയം നിറവേറ്റാനുള്ള പുതിയ ചുവടുവെപ്പായിരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ഏകദേശം 49,000 കോടി രൂപ ചെലവിൽ വികസിപ്പിക്കുന്ന ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ ബിനാ റിഫൈനറിയിൽ നിന്ന് പ്രതിവർഷം 1,200 കിലോ ടൺ എഥിലീൻ, പ്രൊപിലീൻ എന്നിവയാണ് ഉത്പാദിപ്പിക്കുന്നത്. പുതിയ വ്യവസായ പദ്ധതിയിലൂടെ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും വ്യവസായങ്ങളുടെ വികസനത്തിന് ഉത്തേജനം നൽകുകയും ചെയ്യും.

Share
Leave a Comment