തൃശ്ശൂർ: ചിറക്കോട് പിതാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ മകനും കൊച്ചുമകനും മരിച്ചു. മകൻ കൊട്ടേക്കാടൻ വീട്ടിൽ ജോജി (38) കൊച്ചുമകൻ ടെണ്ടുൽക്കർ(12) എന്നിവരാണ് മരിച്ചത്. മരിച്ച ഇരുവർക്കും 90 ശതമാനം പൊള്ളൽ ഏറ്റിരുന്നു. മരുമകൾ ലിജി ഗുരുതരാവസ്ഥയിലാണ്.
ഇന്നു പുലർച്ചെയാണ് ചിറക്കോട് സ്വദേശി ജോൺസൺ മകനെയും മരുമകളെയും കൊച്ചു മകനെയും പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. കുടുംബ വഴക്കിനെ തുടർന്നായിരുന്നു ഇയാൾ കുടുംബത്തിനു നേരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. ഇതിനു ശേഷം ജോൺസൺ വിഷം കഴിച്ച് ആത്മഹത്യയ്‌ക്കും ശ്രമിച്ചിരുന്നു.
















Comments