പാലക്കാട്: ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനു സമീപം ട്രെയിനിനു നേരെ കല്ലേറ്. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്തു നിന്നും ഡൽഹിയിലേക്കു പോയിരുന്ന കേരള എക്‌സ്പ്രസിനു നേരെയായിരുന്നു സാമൂഹിക വിരുദ്ധർ കല്ലേറ് നടത്തിയത്.
സംഭവത്തിൽ ബി 3 കോച്ചിന്റെ ജനൽ ചില്ലുകളിൽ ഒന്ന് തകർന്നു.
സംസ്ഥാനത്ത് കഴിഞ്ഞ മാസങ്ങളിലും സമാനമായ സംഭവങ്ങൾ നിരവധി നടന്നിട്ടുണ്ട്. ഇതിനു മുമ്പ് വന്ദേഭാരത്, രാജധാനി എക്‌സ്പ്രസ്, വേണാട് തുടങ്ങിയ ട്രെയിനുകൾക്ക് നേരെയാണ് ആക്രമണം നടന്നിരുന്നത്. ഓഗസ്റ്റ് മാസത്തിൽ വന്ദേഭാരതിനു നേരെ നടന്ന കല്ലേറിൽ ട്രെയിനിന്റെ ചില്ലുകൾ തകർന്നിരുന്നു.
















Comments