പാരീസ്: ഫ്രാൻസിൽ മത്തി കഴിച്ച് യുവതി മരിച്ചു. ബോട്ടുലിസം രോഗബാധിതയെ തുടർന്നാണ് യുവതി മരിച്ചത്. അതേ റെസ്‌റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ച 12 പേരെ ആരോഗ്യ പ്രശ്‌നങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസമാണ് ബോർഡോയിലെ ഒരു റെസ്റ്റോറന്റിൽ നിന്നും മത്തിയും മറ്റു പല ഭക്ഷണങ്ങളും യുവതി കഴിക്കുന്നത്. ഏതാനും മണിക്കൂറുകൾക്കു ശേഷം 32-കാരിക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനോടൊപ്പം റെസ്റ്റോറന്റിൽ നിന്നും മത്സ്യം കഴിച്ച 12 പേരെ ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മത്സ്യം സൂക്ഷിച്ചിരുന്ന പാത്രം തുറന്നപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടതായും രോഗികൾ പറഞ്ഞു. ആശുപത്രിയിൽ കഴിയുന്നവരുടെ നില ഗുരുതരമായി തുടരുകയാണെന്ന് പോലീസ് അറിയിച്ചു. ഫ്രാൻസിലെ വിനോദ സഞ്ചാരികൾ വൈനും മറ്റു പല ആഹാരങ്ങളും കൂടുതലായി കഴിക്കുന്ന റെസ്റ്റോറന്റിലാണ് ഇത്തരം ഒരു സംഭവം നടന്നത്.
















Comments