ന്യൂഡൽഹി: തങ്ങൾക്ക് അനുകൂലമായി വാർത്തകൾ നൽകാത്ത മാദ്ധ്യമങ്ങളെയും ബഹിഷ്‌കരിക്കാൻ പ്രതിപക്ഷ സഖ്യം. ഇതിന്റെ പട്ടിക ഉടൻ പുറത്തുവിടുമെന്നാണ് രിപ്പോർട്ട്. പേരുകൾ തയ്യാറാക്കുമെന്ന് കോർഡിനേഷൻ കമ്മിറ്റി പ്രസ്താവനയിലും അറിയിച്ചിരുന്നു.
എൻസിപി അദ്ധ്യക്ഷൻ ശരദ് പവാറിന്റെ വീട്ടിൽ നടന്ന ഇൻഡി- സഖ്യത്തിന്റെ കോ-ഓർഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഒരു വിഭാഗം മാദ്ധ്യമങ്ങൾ തങ്ങളെ അനുകൂലിക്കുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കോൺഗ്രസ് നേതാവ് രാഹുൽ നടത്തിയ ഭാരത് ജോഡോ യാത്രയുടെ വാർത്തകൾ നൽകിയത് കുറഞ്ഞു പോയെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു.
സമൂഹമാദ്ധ്യമങ്ങൾ പിന്തുണച്ചു എന്നാൽ മുഖ്യധാരാ മാദ്ധ്യമങ്ങൾ ബഹിഷ്‌കരിച്ചു. ലക്ഷങ്ങൾ പങ്കെടുത്ത റാലിയെ മാദ്ധ്യമങ്ങൾ തിരസ്‌കരിച്ചു. ഇതേത്തുടർന്ന് 2019 മെയ് മാസത്തിൽ കോൺഗ്രസ് ടെലിവിഷൻ പരിപാടികൾ ബഹിഷ്‌കരിച്ചിരുന്നു.
Comments