ഡൽഹി: ചോദ്യങ്ങൾ ചോദിച്ച് തങ്ങളെ വെള്ളം കുടിപ്പിക്കുമെന്ന് ഉറപ്പുള്ള ചാനൽ അവതാരകരെ ബഹിഷ്കരിച്ച് ഇൻഡി സഖ്യം. വാർത്തകൾ ബിജെപിക്ക് അനുകൂലമായി കൈകാര്യം ചെയ്യുന്നു, ശത്രുതാ മനോഭാവത്തോടെ പെരുമാറുന്നു എന്നിങ്ങനെയുള്ള ന്യായീകരണം മുന്നോട്ട് വച്ചുകൊണ്ടാണ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ നിന്നും പ്രതിപക്ഷ പാർട്ടികൾ ഒളിച്ചോടുന്നത്. 14 അവതാരകരെയാണ് ഇൻഡി സഖ്യം ബഹിഷ്കരിച്ചിരിക്കുന്നത്.
തങ്ങളുടെ പട്ടികയിലുള്ള ഒൻപത് ചാനലുകളിലെ 14 അവതാരകര്‍ നയിക്കുന്ന ചർച്ചകളിലോ വാർത്താപരിപാടികളിലോ ഇൻഡി സഖ്യത്തിന്റെ പ്രതിനിധികള്‍ പങ്കെടുക്കില്ല. സെപ്തംബര്‍ 13-ന് ചേര്‍ന്ന ആദ്യ ഏകോപന സമിതി യോഗിലാണ് പ്രതിപക്ഷ സഖ്യം വാര്‍ത്താ ചാനല്‍ അവതാരകരെ ബഹിഷ്കരിക്കാന്‍ തീരുമാനമെടുത്തത്. ബഹിഷ്കരിച്ചിരിക്കുന്ന അവതാരകരെ മാസങ്ങളോളം തങ്ങളുടെ മീഡിയ കമ്മിറ്റി നിരീക്ഷിക്കുമെന്നും പ്രശ്നമില്ലെന്ന് തോന്നിയാൽ ബഹിഷ്കരണം പിൻവലിക്കും എന്നും സഖ്യം പറയുന്നു.
റിപ്പബ്ലിക് ഭാരത് അവതാരകൻ അര്‍ണാബ് ഗോസ്വാമി, ടൈംസ് നൗ നവഭാരതിലെ നവിക കുമാര്‍, സുശാന്ത് സിന്‍ഹ, ന്യൂസ് 18-ലെ അമന് ചോപ്ര, അമീഷ് ദേവ്ഗണ്, ആനന്ദ് നരസിംഹന്, ഭാരത് എക്സ്പ്രസിന്റെ അദിതി ത്യാഗി, ഡിഡി ന്യൂസിലെ അശോക് ശ്രീവാസ്തവ്, ആജ് തക്കിലെ സുധീര്‍ ചൗധരി, ചിത്രാ ത്രിപാഠി, ഭാരത്24-ലെ റൂബിക ലിയാഖത്ത്, ഇന്ത്യ ടുഡേയിലെ ഗൗരവ് സാവന്ത്, ശിവ് അരൂര്‍, ഇന്ത്യ ടിവിയിലെ പ്രാചി പരാശര്‍ എന്നീ അവതാരകരെയാണ് പ്രതിപക്ഷ സഖ്യം ബഹിഷ്കരിച്ചിരിക്കുന്നത്.
Comments