പാലക്കാട്: കല്ലടിക്കോട് ചൈനീസ് കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറുവയസുകരിക്ക് അപകടം. പാട്ട് പാടുന്നതിനിടെയാണ് മൈക്ക് പൊട്ടിത്തെറിച്ചത്. അപകടത്തിൽ കുട്ടിയുടെ മുഖത്ത് പരിക്കേറ്റു. കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ മകൾക്കാണ് അപകടമുണ്ടായത്.
കൈയിൽ പിടിച്ച് പാട്ട് പാടുന്നതിനിടെ പെട്ടന്ന് മൈക്ക് പ്രവർത്തന രഹിതമാകുകയും പൊടുന്നനെ പൊട്ടിത്തെറിക്കുകയുമായിരുന്നു. ഓൺലൈനിൽ 600 രൂപ വിലയുളള മൈക്കാണ് അപകടത്തിനിടയാക്കിയത്. മുഖത്തോട് ചേർത്ത് മൈക്ക് പിടിക്കാതെയിരുന്നത് വൻ അപകടം ഒഴിവാക്കി. അപകടം നടന്നയുടൻ കുട്ടിയെ ആസുപത്രിയിലെത്തിച്ചു.
പാട്ടുപാടുന്ന ദൃശ്യങ്ങളിൽ മൈക്ക് പൊട്ടിത്തെറിക്കുന്നത് കാണാനാകും. കുട്ടി തന്നെ സ്വയം റെക്കോർഡ് ദൃശ്യമാണ് ഇത്. എന്നാൽ മൈക്ക് നിർമാണ കമ്പനിയുടെ പേര് വ്യക്തമല്ലാത്തതിനാൽ പരാതി നാൽകാൻ കുടുംബത്തിന് സാധിക്കില്ല.
Comments