ജയ്പൂർ: സനാതന ധർമ്മത്തെ അധിക്ഷേപിക്കുന്ന ഇൻഡി സഖ്യത്തെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. സനാതന ധർമ്മത്തെ കോൺഗ്രസ് അടങ്ങുന്ന ഇൻഡി സഖ്യത്തിന് ഒരിക്കലും ഇല്ലാതാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സനാതന ധർമ്മം ഇന്നോ ഇന്നലെയോ ഉണ്ടായതല്ല, അത് ഈ രാഷ്‌ട്രത്തിന്റെ സംസ്‌കാരമാണ്. സനാതന ധർമ്മം ഇന്നലകളിലുണ്ടായിരുന്നു, ഇപ്പോൾ ഉണ്ട്, ഇനി എന്നും ഉണ്ടാകുകയും ചെയ്യും അദ്ദേഹം കൂട്ടിച്ചേർത്തു. ഭിൽവാരയിലെ ഒരു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സനാതന ധർമ്മത്തെ വേരോടെ പിഴുതെറിയുമെന്നാണ് ഇൻഡി സഖ്യം പറയുന്നത്. ഭരണഘടനയെയും ബാബാ സാഹേബ് അംബേദ്കറിനെയുമാണ് ഇവർ അപമാനിക്കുന്നത്. ഇതിന് പുറമെ നിങ്ങൾ 140 കോടി ഭാരതീയരെയും അപമാനിക്കുകയാണ്. മുഗളന്മാർക്കോ ബ്രിട്ടീഷുകാർക്കോ സനതന ധർമ്മത്തെ നശിപ്പിക്കാൻ സാധിച്ചില്ല. എന്നോർക്കുന്നത് നല്ലത്. അന്നും സനാതന ധർമ്മം ഉണ്ടായിരുന്നു, ഇന്നുമുണ്ട് നാളെയുമുണ്ടാകും, ആർക്കും അതിനെ ഇല്ലാതാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments