തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ നടൻ അലൻസിയറിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം തിരിച്ച് വാങ്ങാൻ സർക്കാർ തയ്യാറാകണമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി. അടിമ കമ്യൂണിസ്റ്റ്ക്കാരനായ അലൻസിയർ സ്ത്രീവിരുദ്ധനാണ്. അയാളത് പ്രവർത്തിയിലൂടെ പലപ്പോഴായി തെളിയിച്ചിട്ടുമുണ്ട്. കുറച്ചു വർഷങ്ങൾക്ക് മുൻപ് അലസിയറിനെതിരെ ലൈംഗികാരോപണവുമായി സിനിമാനടി രംഗത്ത് വന്നിരുന്നു. ആരോപണം സത്യമാണെന്ന് പകൽപോലെ തെളിഞ്ഞപ്പോൾ അയാളെ സിനിമയിൽ നിന്ന് മാറ്റിനിർത്തേണ്ടതായിരുന്നു.
പക്ഷേ അതിനുശേഷവും മലയാളത്തിലെ മുൻനിര നടിയായ മഞ്ജുവര്യരുടെതടക്കമുള്ള സിനിമകളിൽ അലൻസിയർ ഉണ്ടായിരുന്നു. അയാൾ സിനിമയിലുള്ളത് കൊണ്ട് ആരും അഭിനയിക്കില്ലെന്ന് പറഞ്ഞില്ല. സ്ത്രീവിരുദ്ധനായിട്ടും അയാളെ നായകനാക്കി നിരവധി സിനിമകൾ ഇറങ്ങി. ആരും ബഹിഷ്‌ക്കരണാഹ്വാനം നടത്തിയില്ല. എത്ര വലിയ അഭിനേതാവാണെങ്കിലും അയാൾ സമൂഹത്തിന് നല്ലൊരു മാതൃകയല്ലെങ്കിൽ പടിക്കുപുറത്ത് തന്നെ നിർത്തണം.
വുമൺ ഇൻ സിനിമ കളക്റ്റിവ് (ഡബ്ലൂസിസി) എന്ന സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടി രൂപം കൊണ്ട സംഘടനയ്‌ക്ക് നട്ടെലില്ലായിരുന്നു എന്ന് അപ്പോഴാണ് പൊതുസമൂഹം തിരിച്ചറിഞ്ഞത്. അവർ ആരുടെയൊക്കെയൊ കൈയിലെ കളിപ്പാവകൾ മാത്രമായിരുന്നെന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു. സ്ത്രീസുരക്ഷ ഉറപ്പുനൽകുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ മുഖ്യമന്ത്രിയെ വേദിയിലിരുത്തിയാണ് സ്ത്രീവിരുദ്ധപരാമർശം നടത്തിയിരിക്കുന്നത്. അത് തടയുവാനോ തിരുത്തുവാനോ കേട്ടിരുന്ന ആർക്കും ചങ്കൂറ്റമില്ലാതെ പോയെന്നും അലൻസിയറിനെതിരെ എബിവിപി ശക്തമായ പ്രതിഷേധമുയർത്തുമെന്നും അദ്ദേഹം പ്രസ്ഥാവനയിൽ വ്യക്തമാക്കി.
Comments