എറണാകുളം: ഭരണഘടനാപരമായ അവകാശമാണ് സ്വകാര്യതയെന്ന് ഹൈക്കോടതി. സർക്കാർ ധനസഹായത്തിന്റെ പേരിൽ എച്ച്ഐവി ബാധിതരുടെ വിവരങ്ങൾ പരസ്യപ്പെടുത്തരുതെന്നും ഹൈക്കോടതി അറിയിച്ചു. ആനുകൂല്യങ്ങൾക്കായി അപേക്ഷകൾ സമർപ്പിക്കുമ്പോൾ വിവരങ്ങൾ പരസ്യപ്പെടുന്നുവെന്ന പരാതിയെതുടർന്നാണ് ഇടപെടൽ നടന്നത്.
എച്ച്ഐവി ബാധിതയായ മലപ്പുറം സ്വദേശിയാണ് കോടതിയെ സമീപിട്ടത്. സ്വകാര്യതയെന്നത് ഭരണഘടനാപരമായ അവകാശമാണ്. അതിനാൽ സർക്കാർ സഹായങ്ങളുടെ പേരിലും ഇത്തരം വിവരങ്ങൾ പരസ്യപ്പെടുത്തരുതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. സർക്കാർ സഹായത്തിനുള്ള നിലവിലുള്ള ഉത്തരവിൽ സ്വകാര്യതയുമായി ബന്ധപ്പെട്ട് കൃത്യമായ നിർദേശമില്ല. പുതിയ മാർഗ നിർദേശം സംബന്ധിച്ച് സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് കോടതിയുടെ നിർദേശം.
ഹർജിക്കാരന് ധനസഹായം നൽകുന്നതിനായി നിർദേശിച്ച കോടതി ഹർജി അടുത്തമാസം മൂന്നിന് പരിഗണിക്കുന്നതിനായി മാറ്റി. എച്ച്ഐവി ബാധിതർക്കുള്ള സഹായം ലഭ്യമാക്കണമെങ്കിൽ ജില്ലാ കലക്ടർമാർക്ക് അപേക്ഷയും നൽകേണ്ടതാണ്. അപേക്ഷകൾ അക്ഷയ കേന്ദ്രങ്ങൾ വഴി നൽകുമ്പോൾ മെഡിക്കൽ സർട്ടിഫിക്കറ്റും മേൽവിലാസവുമടക്കമുള്ള വിവരങ്ങൾ കൈമാറും. ഇതിനെതിരെയാണ് മലപ്പുറം സ്വദേശി കോടതിയെ സമീപിച്ചിരിക്കുന്നത്.
















Comments