പി എം വിശ്വകർമ്മ യോജന: എങ്ങനെ പ്രയോജനപ്പെടുത്താം അപേക്ഷിക്കേണ്ടതെങ്ങനെ; അറിയാം...
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പി എം വിശ്വകർമ്മ യോജന: എങ്ങനെ പ്രയോജനപ്പെടുത്താം അപേക്ഷിക്കേണ്ടതെങ്ങനെ; അറിയാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2023, 05:10 pm IST
FacebookTwitterWhatsAppTelegram

പരമ്പരാഗത തൊഴിൽ മേഖലയ്‌ക്കായി നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കുന്ന പിഎം വിശ്വകർമ്മയോജനയുടെ ഉദ്ഘാടനം സെപ്റ്റംബർ 17 ന് പ്രധാനമന്ത്രി നിർവഹിക്കും. ഭാരതത്തിലുട നീളമുള്ള ഗ്രാമ-നഗര പ്രദേശങ്ങളിലെ കൈതൊഴിലാളികൾക്കും കരകൗശല തൊഴിലാളികൾക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. പ്രധാനമന്ത്രി വിശ്വകർമ്മ യോജനയുടെ കീഴിൽ പതിനെട്ട് പരമ്പരാഗത തൊഴിലുകളാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തുക.

പതിനെട്ട് തൊഴിൽ മേഖലകൾ എതൊക്കെയെന്നറിയാം…

(1) ആശാരിപ്പണി

(2) വള്ളം നിർമ്മാണം

(3) കവചനിർമ്മാണം

(4) കൊല്ലപ്പണി

(5) ചുറ്റികയും പണിയായുധങ്ങളും നിർമ്മാണം

(6) താഴ് നിർമ്മാണം

(7) സ്വർണ്ണപ്പണി (സോണാർ)

(8 ) കുശവർ പണി (മണ് പാത്ര നിർമ്മാണം)

(9) ശിൽപികൾ, കല്ല് കൊത്തുപണിക്കാർ, കല്ല് പൊട്ടിക്കുന്നവർ;

(10) ചെരുപ്പുപണിക്കാർ / പാദരക്ഷ കൈത്തൊഴിലാളികൾ

(11) കല്ലാശാരി

(12) കൊട്ട/പായ/ചൂല് നിർമ്മാണം/കയർ നെയ്‌ത്ത്

(13) പാവ-കളിപ്പാട്ട നിർമ്മാണം (പരമ്പരാഗതം)

(14) ക്ഷുരകൻ (15) മാല നിർമ്മിക്കുന്നവർ

(16) അലക്കുകാർ

(17) തയ്യൽക്കാർ

(18) മത്സ്യബന്ധന വല നിർമ്മിക്കുന്നവർ

അടുത്ത 5 വർഷനുള്ളിൽ മുകളിൽ പറഞ്ഞിരിക്കുന്ന 18 തൊഴിൽ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ടാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

പി എം വിശ്വകർമ്മ യോജനയിൽ എങ്ങനെ അപേക്ഷ നൽകണം…

പിഎം വിശ്വകർമ്മ അപേക്ഷകൾ സ്വീകരിക്കുന്നത് കേന്ദ്രസർക്കാർ സ്ഥാപനമാണ് കോമ്മൺ സർവീസ് സെന്റർ(CSC) സെന്ററുകൾ വഴിയാണ്. ആധാർ കാർഡ്, മൊബൈൽ നമ്പർ എന്നിവ നൽകണം, പി എം വിശ്വകർമ്മ അപേക്ഷ നൽകാൻ യാതൊരുവിധ ഫീസും നൽകേണ്ടതില്ല.

നിങ്ങൾ നൽകുന്ന അപേക്ഷ പഞ്ചായത്ത്,  മുനിസിപ്പാലിറ്റി അധികാരികൾ നോക്കുകയും അതാതു ജില്ല നിർവ്വഹണ സമിതിക്കായി പരിശോധനയ്‌ക്ക് അയച്ചു കൊടുക്കും ചെയ്യും. ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നത് അതാത സംസ്ഥാന കമ്മറ്റിക്കാർ ആയിരിക്കും. ജില്ലയിൽ എംഎസ്എംഇ ഉദ്യോഗസ്ഥർ, ബാങ്ക് ഉദ്യോഗസ്ഥർ വ്യവസായ ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന ജില്ലാ നിർവ്വഹണ സമിതി നിങ്ങളുടെ അപേക്ഷ അവർ പരിശോധിച്ച് അംഗീകരിക്കും. ഇതൊടെ അപേക്ഷകരുടെ റജിസ്‌ട്രേഷൻ നടപടി പൂർത്തിയാകുകയും അപേക്ഷകന് പി എം വിശ്വകർമ്മ യോജനയിൽ അംഗം ആകുകയും ചെയ്യും.

ഇങ്ങനെ അംഗീകാരം ലഭിച്ചവർക്ക് പിഎം വിശ്വകർമ്മ സർട്ടിഫിക്കറ്റ്, ഐ ഡി കാർഡും ലഭിക്കും. ഐഡി കാർഡും സർട്ടിഫിക്കറ്റിലൂടെയുമാണ് നിങ്ങൾ ഒരു വിശ്വകർമ്മ യോജന അംഗമാണെന്ന് സർക്കാർ തിരിച്ചറിയുന്നത്. തുടർന്ന നിങ്ങളുടെ നൈപുണ്യ വിലയിരുത്തലിന് ശേഷം 15,000 രൂപ വരെ ടൂൾകിറ്റ് വാങ്ങുന്നതിനുള്ള ധനസഹായം ലഭിക്കും.

നൈപുണ്യ ഗുണഭോക്താക്കൾ അടിസ്ഥാന പരിശീലനത്തിന് വിധേയരാകണം, അതിനായി കുറഞ്ഞത് 40 മണിക്കൂർ നീളുന്ന ട്രെയിനിങ് നിങ്ങൾ പെങ്കെടുക്കണം. ട്രെയിനിംഗ് പങ്കെടുക്കുന്നവർക്ക് 5 മുതൽ 7 ദിവസം ദിവസേന 500 രൂപ വെച്ച് സ്‌റൈപ്പന്റ് കേന്ദ്രസർക്കാർ നൽകുന്നതാണ്. കൂടുതൽ അഡ്വാൻസ് ട്രെയിനിംഗ് വേണമെന്ന് താല്പര്യമുള്ള തൊഴിലാളികൾക്ക് കൂടുതൽ സാങ്കേതിക ട്രെയിനിങ് കേന്ദ്ര സർക്കാർ നൽകും.

ബേസിക് ട്രെയിനിംഗ് പൂർത്തിയാക്കുന്ന ഒരു തൊഴിലാളിക്ക് അദ്ദേഹം ചെയ്യുന്ന തൊഴിൽ മേഖല വിപുലീകരിക്കാൻ വേണ്ടി ഈട് ഒന്നും കൊടുക്കാതെ ആദ്യ ഗഡുവായി 100000 (ഒരു ലക്ഷം ) വരെ വായ്പ വെറും 5% പലിശ നിരക്കിൽ ലഭിച്ചു തുടങ്ങും. ഇനി ഈ തുക ഡിജിറ്റൽ രീതിയിൽ (UPI )ബാങ്കിലേക്ക് കൃത്യമായി തിരിച്ചടക്കുന്നവർക്കോ അല്ലെങ്കിൽ അഡ്വാൻസ് ട്രെയിനിങ് പൂർത്തിയാക്കിയ ഒരു തൊഴിലാളിക്ക് രണ്ടാം ഗഡുവായി 200000 രൂപ ഈടില്ലാത്ത വായ്പ കിട്ടും. നിങ്ങൾ വാങ്ങുന്ന ലോൺ ഡിജിറ്റൽ യുപിഐ അപ്ലിക്കേഷൻ ഉപയോഗിച്ച് തിരിച്ചടച്ചാൽ 1 രൂപ മുതൽ 100 രൂപവരെ ഇൻസെന്റീവ് തുക നിങ്ങൾക് ഓരോ മാസവും ലഭിക്കും .ഇതുകൊണ്ടു സർക്കാർ ലക്ഷ്യമാക്കുന്നതു കൊളാറ്ററൽ ഫ്രീ ക്രെഡിറ്റ്, നൈപുണ്യ പരിശീലനം, ആധുനിക ഉപകരണങ്ങൾ, ഡിജിറ്റൽ ഇടപാടുകൾക്കുള്ള പ്രോത്സാഹനം, മാർക്കറ്റ് ലിങ്കേജ് സപ്പോർട്ട് എന്നിവയിലൂടെ കരകൗശല തൊഴിലാളികൾക്ക് പിന്തുണ നൽകുക എന്നതാണ്.

പിഎം വിശ്വകർമ്മ യോജനയിലൂടെ തൊഴിൽ പുരോഗതിയും തൊഴിലാളികളുടെ കുടുംബത്തിന്റെയും പുരോഗതിയും ഒപ്പം രാഷ്‌ട്ര പുരോഗതിയുമാണ്  കേന്ദ്രസർക്കാർ ലക്ഷ്യം വെക്കുന്നത്.

Tags: pm modiCentral SchemesPM Vishvakarma YojanaSeptember 17
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies