മുംബൈ ; സനാതനധർമ്മത്തിനെതിരായ പ്രസ്താവനകളുമായി ബന്ധപ്പെട്ട് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ, ഡിഎംകെ നേതാവ് എ രാജ, കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ എന്നിവർക്കെതിരെ മഹാരാഷ്‌ട്രയിലെ നാഗ്പൂരിലും കേസ് രജിസ്റ്റർ ചെയ്തു. യുപിയിലും ബിഹാറിലും മുംബൈയിലും ഉദയനിധിക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഇപ്പോൾ നാഗ്പൂരിലും എഎഫ്ഐ രജിസ്റ്റർ ചെയ്തത് .
പത്ര കട്ടിംഗുകളും വീഡിയോ ക്ലിപ്പുകളും സഹിതം പരാതി ലഭിച്ചതായി നാഗ്പൂരിലെ ബെൽതോഡി പോലീസ് സ്റ്റേഷനിലെ സീനിയർ പോലീസ് ഇൻസ്‌പെക്ടർ മുകുന്ദ് കവാഡെ പറഞ്ഞു. .ആദ്യം ഉത്തർപ്രദേശിലെ രാംപൂരിൽ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു, ഈ എഫ്‌ഐആറിലും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെയുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉദയനിധിയുടെ പ്രസ്താവനയെ പിന്തുണച്ചുവെന്ന കുറ്റത്തിനാണ് പ്രിയങ്ക് ഖാർഗെക്കെതിരെ ഈ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതുകൂടാതെ, ഇതേ കേസിൽ ബിഹാറിലെ മുസാഫർപൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലും , മുംബൈയിലെ മീരാറോഡ് സ്റ്റേഷനിലും ഉദയനിധി സ്റ്റാലിനെതിരെ പരാതി നൽകിയിട്ടുണ്ട്.
















Comments