നിശ്ചിത കാലയളവിനുള്ളിൽ ബാങ്ക് അക്കൗണ്ട് മുഖേന നടന്ന ഇടപാടുകളുടെ വിശദമായ റിപ്പോർട്ടിനെയാണ് ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ദിവസേന ബാങ്ക് ഇടപാടുകൾ നിരവധി നടത്താറുണ്ടെങ്കിലും ഇവ എന്തിനൊക്കെ എങ്ങനെ ചിലവഴിച്ചുവെന്ന് ഉപയോക്താക്കൾ സ്റ്റേറ്റ്മെന്റ് മുഖേന പരിശോധിക്കാൻ മെനക്കെടാറില്ല. എന്നാൽ അക്കൗണ്ടിലെ പണം തീരുമ്പോഴാണ് മിക്കവരും ഇതിനെപ്പറ്റി ചിന്തിക്കുന്നത്. ഓൺലൈൻ ഇടപാടുകൾ വർദ്ധിച്ചതോടെ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ ഇടയ്ക്ക് പരിശോധിക്കുന്നത് നല്ലതാണ്. എല്ലാ മാസവും ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിക്കേണ്ടതിന്റെ ആവശ്യം എന്തെല്ലാമെന്ന് നോക്കാം…
ആശയക്കുഴപ്പം ഒഴിവാക്കാം
മാസത്തിൽ ഒരു തവണയെങ്കിലും ബാങ്ക് സ്റ്റേറ്റ്മെന്റുകൾ പരിശോധിക്കുന്നതിലൂടെ ഇടപാടുകൾ സംബന്ധിച്ച വിശദാംശങ്ങൾ കൃത്യമായി മനസിലാക്കാൻ സാധിക്കും. രേഖകളിൽ എന്തെങ്കിലും തരത്തിലുള്ള പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ കൃത്യമായി മനസിലാക്കാൻ സാധിക്കും. ഭാവിയിലെ ആശയക്കുഴപ്പം ഒഴിവാക്കാനാകും.
തട്ടിപ്പുകൾ തടയാൻ സഹായിക്കും
ഡിജിറ്റൽ ഇടപാടുകൾ വർദ്ധിച്ചതിനാൽ തന്നെ ഓൺലൈൻ മുഖേനയുള്ള തട്ടിപ്പുകളും വർദ്ധിച്ചിട്ടുണ്ട്. ഇതിനാൽ തന്നെ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ ഇടയ്ക്കിടെ പരിശോധിക്കുന്നത് നല്ലതാണ്. ഉപയോക്താക്കൾ അറിയാതെ ട്രാൻസാക്ഷൻസ് നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനും തട്ടിപ്പുകൾ കണ്ടെത്തുന്നതിനും സഹായകരമാകും.
ബാങ്ക് ചാർജുകളെ കുറിച്ചുള്ള ധാരണ
വിവിധ ഇടപാടുകൾ സംബന്ധിച്ചും സേവനങ്ങളുമായി ബന്ധപ്പെട്ടും നിരവധി ചാർജുകൾ ഈടാക്കാറുണ്ട്. എന്നാൽ ഉപയോക്താവിന് ഇത് സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടാകാറില്ല.
ചെലവുകൾ നിയന്ത്രിക്കാം
ബാങ്ക് സ്റ്റേറ്റ്മെന്റുകൾ പരിശോധിക്കുന്നതിലൂടെ അമിത ചെലവുകൾ നിയന്ത്രിക്കാൻ സഹായിക്കും. കൃത്യമായ ഇടവേളകളിൽ പരിശോധിക്കുകയാണെങ്കിൽ അനാവശ്യ ചെലവുകൾ ഒഴിവാക്കാനാകും.
Comments