ന്യൂഡൽഹി: ഇന്ത്യയും 22 രാജ്യങ്ങളും തമ്മിലുളള വ്യാപാരം രൂപയിൽ നടത്താനുളള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് കേന്ദ്രധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. ആഗോള തലത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യം ഉയർന്നതിനാലാണ് വിദേശ രാജ്യങ്ങൾ വ്യാപരത്തിനായി ഇന്ത്യയെ സമീപിച്ചത്. വികസ്വര രാജ്യങ്ങളുടെ പുരോഗതിക്കായി ഇന്ത്യ പ്രവർത്തിക്കുന്നുണ്ടെന്നും ഈ രാജ്യങ്ങളെ ആഗോളതലത്തിലേക്ക് ഉയർത്തികൊണ്ട് വരാനാണ് ഭാരതത്തിന്റെ ശ്രമമെന്നും നിർമ്മല സീതാരമൻ കൂട്ടിച്ചേർത്തു.
ഇന്ത്യൻ രൂപയിലൂടെ അന്താരാഷ്‌ട്ര ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഭാരതം നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിനായി രാജ്യം ആഭ്യന്തര ബാങ്കുകളിൽ പ്രത്യേക രൂപ വോസ്‌ട്രോ അക്കൗണ്ടുകൾ സ്ഥാപിച്ചു. ഈ രീതിയിൽ 22 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള ബാങ്കുകളുമായി സഹകരിച്ച് ദേശീയ കറൻസികളുടെ കൈമാറ്റം സുഗമമാക്കുന്നു. 18 രാജ്യങ്ങളിൽ നിന്നുള്ള ബാങ്കുകൾക്ക് രൂപയിൽ പണമിടപാട് തീർപ്പാക്കുന്നതിനായി പ്രത്യേക വോസ്‌ട്രോ റുപ്പി അക്കൗണ്ടുകൾ തുറക്കാൻ ആർബിഐ അനുമതി നൽകിയതായി കേന്ദ്രം രാജ്യസഭയിൽ അറിയിച്ചിരുന്നു.
നേരത്തെ യുഎഇ- ഇന്ത്യയിലും അതത് രാജ്യങ്ങളിലെ കറൻസികൾ ഉപയോഗിച്ച് പരസ്പരം പണമിപാടുകൾ നടത്താൻ ആർബിഐയും യുഎഇ സെൻട്രൽ ബാങ്കും കരാറിലേർപ്പെട്ടിരുന്നു. നിരവധി രാജ്യങ്ങളിൽ യുപിഐയ്‌ക്കും സാധുതയും ലഭിച്ചിച്ചുണ്ട്. ഇന്ത്യൻ നയതന്ത്ര ബന്ധത്തിന്റെ വിജയമായാണ് നിരീക്ഷകർ ഈ നീക്കങ്ങളെ വിശേഷിപ്പിക്കുന്നത്.
Comments