ഇടുക്കി: മൂന്ന് വയസ്സുകാരിയുടെ അന്നനാളത്തിൽ കുടുങ്ങിയ ലോക്കറ്റ് പുറത്തെടുത്ത് ആശുപത്രി അധികൃതർ. 14ന് രാത്രിയാണ് ചേറ്റുകുഴി സ്വദേശികളായ ദമ്പതിമാരുടെ മൂന്ന് വയസ്സുളള മകളുടെ അന്നനാളത്തിൽ ലോക്കറ്റ് കുടുങ്ങിയത്. ബാഗിന്റെ സിപ്പിൽ കിടന്ന ലോക്കറ്റ് കുട്ടി കളിക്കാനായി എടുത്തപ്പോൾ അബദ്ധത്തിൽ വിഴുങ്ങുകയായിരുന്നു.
അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് എക്സ് റേ എടുത്തപ്പോഴാണ് അന്നനാളത്തിൽ ലോക്കറ്റ് കുടുങ്ങിയതായി സ്ഥിരീകരിച്ചത്. പിന്നീട് പ്രാഥമിക ശുശ്രൂഷ നൽകുകയും പാലാ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പുലർച്ചെയോടെ ശസ്ത്രക്രിയ കൂടാതെ ലോക്കറ്റ് പുറത്തെടുത്തു. സുഖം പ്രാപിച്ച കുട്ടി ആശുപത്രി വിട്ടു.
Comments